പ്രവാസി വായന പത്താം വര്‍ഷത്തിലേക്ക്; കാമ്പയിന് തുടക്കം
text_fieldsമനാമ: ഐ.സി.എഫ് മുഖപത്രമായ പ്രവാസി വായന മാസികയുടെ പ്രചാരണ കാമ്പയിന് തുടക്കമായി. വായനയുടെ പ്രവാസം എന്ന പേരില്‍ ഒരു മാസം നീളുന്ന കാമ്പയിനില്‍ വായനയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഐ.സി.എഫ് മനാമ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ നാഷനല്‍ തല കാമ്പയിന് പ്രഖ്യാപനം ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ദീന്‍ സഖാഫി നിര്‍വഹിച്ചു. ഐ.സി.എഫ് നാഷനല്‍ സെക്രട്ടറി എം.സി. അബ്ദുല്‍ കരീം പദ്ധതി വിശദീകരിച്ചു.
ടേബ്ള്‍ ടോക് ചര്‍ച്ചാവേദി, വിദ്യാർഥി വായന, കുടുംബ വായന, പ്രവാസി വായന പവലിയന് തുടങ്ങി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ തല പരിപാടികളും പ്രകമ്പനം എന്ന പേരില്‍ 42 യൂനിറ്റുകളില്‍ വിളംബരവും നടക്കും.
കാമ്പയിന് വിജയത്തിനായി ഷാനവാസ് മദനി (ചെയര്മാന്) സിയാദ് വളപട്ടണം (വൈസ് ചെയര്മാന്), നിസാര്‍ എടപ്പാള്‍ (കണ്‍വീനര്‍), നൗഷാദ് കാസർകോഡ് (ജോ.കണ്‍വീനര്‍) എന്നിവരുള്‍പ്പെടുന്ന നാഷനല്‍ സമിതിക്ക് രൂപം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.