1200 റമദാൻ കിറ്റുകൾ അർഹരായവർക്ക് നൽകും
text_fieldsമനാമ: 1200 റമദാൻ കിറ്റുകൾ അർഹരായവർക്ക് നൽകുമെന്ന് ഉത്തര മേഖല ഗവർണർ അലി ബിൻ അശ്ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ വ്യക്തമാക്കി. വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് റമദാൻ കിറ്റുകൾ ഒരുക്കിയിട്ടുള്ളത്. ഇബ്രാഹിം ഖലീൽ കാനൂ, മുഹമ്മദ് ജമീൽ ബിൻ മൻസൂർ അൽ ഉറയ്യിദ് ഫൗണ്ടേഷൻ, അൽ ജിനാൻ ഹെൽത് സെന്റർ, അംഫ കമ്പനി, അൽ ഉസ്റ സൂപ്പർ മാർക്കറ്റ്, മനാമ റോട്ടറി ക്ലബ്, അമദ് ബഈദ് ഇലക്ട്രിക്കൽ കമ്പനി എന്നീ സ്ഥാപനങ്ങളാണ് ഉത്തര മേഖല ഗവർണറേറ്റുമായി സഹകരിച്ചത്.
‘റമദാൻ: ഒത്തൊരുമയും സഹായവും’ പ്രമേയത്തിലാണ് സഹായപദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. കുറഞ്ഞ വരുമാനക്കാരായവരും പ്രയാസമനുഭവിക്കുന്നവരുമായ കുടുംബങ്ങൾക്ക് റമദാൻ കിറ്റുകൾ നൽകുമെന്ന് ഗവർണറേറ്റ് വൃത്തങ്ങൾ അറിയിച്ചു. പദ്ധതിയുമായി സഹകരിച്ച സ്ഥാപനങ്ങൾക്ക് ഗവർണർ പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ബഹ്റൈൻ ചാരിറ്റി സൊസൈറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യും
മനാമ: ബഹ്റൈൻ ചാരിറ്റി സൊസൈറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുമെന്ന് ട്രഷറർ വാഇൽ അലി സയ്യാർ അൽ അമീൻ അറിയിച്ചു. 6000ത്തോളം ഇഫ്താർ കിറ്റുകളാണ് വിവിധ പ്രദേശങ്ങളിൽ വിതരണം നടത്തുക. പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.