കുഴപ്പമുണ്ടാക്കാൻ ശ്രമം: 16 പേർ പിടിയിൽ
text_fieldsമനാമ: നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ട കേസിൽ 16 പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വസ്തുവകകൾ നശിപ്പിക്കാൻ ശ്രമിക്കുകയും സമൂഹത്തിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ പേരിലാണ് ഇവർ പിടിയിലായത്.
ഇത്തരം വ്യക്തികൾക്ക് പിന്നിൽ തീവ്രവാദ സംഘടനയുടെ സാന്നിധ്യവും സംശയിക്കുന്നുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങളെ അവഗണിക്കുകയോ ഗൗരവമായി കാണാതിരിക്കുകയോ ചെയ്യില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സമൂഹത്തിന്റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയുയർത്തുന്ന ഏതുതരം നിയമ ലംഘനങ്ങളെയും കർശനമായി നേരിടുമെന്നും അധികൃതർ വ്യക്തമാക്കി
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.