ഒരാഴ്ചക്കിടെ 162 അനധികൃത താമസക്കാരെ നാടുകടത്തി
text_fieldsമനാമ: കഴിഞ്ഞ ഒരാഴ്ചക്കിടെ 162 അനധികൃത വിദേശ തൊഴിലാളികളെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു.
1052 പരിശോധനകളിലായി താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 111 പേരെ പിടികൂടുകയും ചെയ്തിരുന്നു. 1031 വ്യാപാര സ്ഥാപനങ്ങളിലാണ് ഒരാഴ്ചക്കിടെ പരിശോധന നടത്തിയത്.
21 സംയുക്ത പരിശോധനകളും നടത്തിയിരുന്നു. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ് അഫയേഴ്സ്, പൊലീസ് ഡയറക്ടറേറ്റുകൾ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ്, കോസ്റ്റ് ഗാർഡ്, വാണിജ്യ, വ്യവസായ മന്ത്രാലയം, മുനിസിപ്പൽ കൗൺസിലുകൾ എന്നിവയുടെ സഹായത്തോടെയായിരുന്നു പരിശോധനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.