പ്രഥമ സി.എച്ച് മുഹമ്മദ് കോയ സ്മാരക ട്രോഫി അൽ റീഫ് പനേഷ്യക്ക്
text_fieldsമനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി സി.എച്ച്. അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന വോളിബാൾ ടൂർണമെന്റിൽ അൽ റീഫ് പനേഷ്യ ജേതാക്കളായി. ആലിയിലെ അൽ ആലി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ആന്തലൂസ് സ്ട്രൈക്കേഴ്സിനെ എതിരില്ലാത്ത രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഷിഫാ അൽജസീറ മെഡിക്കൽ സെന്റർ സി.എച്ച്. മുഹമ്മദ് കോയ സ്മാരക വിന്നേഴ്സ് ട്രോഫി അൽ റീഫ് പനേഷ്യ സ്വന്തമാക്കിയത്.
ബഹ്റൈനിലെ എട്ട് പ്രമുഖ ക്ലബുകൾ പങ്കെടുത്ത ടൂർണമെന്റിൽ സ്കൈ ഇൻറർനാഷനൽ, അൽ കപ്പീസ് പി.പി.എം കുനിങ്ങാട് സ്മാരക റണ്ണേഴ്സ് അപ്പ് ട്രോഫി ആന്തലൂസ് സ്ട്രൈക്കേഴ്സ് കരസ്ഥമാക്കി. വിന്നേഴ്സ് ട്രോഫി കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, റണ്ണേഴ്സ്അപ് ട്രോഫി കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി എന്നിവർ സമ്മാനിച്ചു. പ്രീമിയർ എക്സ്പ്രസ് കാർഗോയും ഫുഡ് ബുക്സ് റസ്റ്റാറന്റും സ്പോൺസർ ചെയ്ത പ്രൈസ് മണി കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഷാജഹാൻ പരപ്പൻ പൊയിൽ, കെ.എം.സി.സി ജില്ല ജനറൽ സെക്രട്ടറി കെ.കെ. അഷ്റഫ് എന്നിവർ സമ്മാനിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഹസൈനാർ കളത്തിങ്ങൽ, ട്രഷറർ റസാഖ് മൂഴിക്കൽ, സെക്രട്ടറി ഒ.കെ. കാസിം വൈസ് പ്രസിഡന്റുമാരായ ഗഫൂർ കൈപ്പമംഗലം, ശംസുദ്ധീൻ വെള്ളിക്കുളങ്ങര, എ.പി. ഫൈസൽ, സെക്രട്ടറിമാരായ ശരീഫ് വില്യാപ്പള്ളി, കെ.കെ.സി. മുനീർ, റഫീഖ് തോട്ടക്കര എന്നിവർ സംബന്ധിച്ചു.
കെ.എം.സി.സി കോഴിക്കോട് ജില്ല ട്രഷറർ സുഹൈൽ മേലടി, ഓർഗനൈസിങ് സെക്രട്ടറി പി.കെ. ഇസ്ഹാഖ്, വൈസ് പ്രസിഡന്റുമാരായ ഫൈസൽ കണ്ടീത്തായ, അഷ്റഫ് തോടന്നൂർ, ഹമീദ് അയനിക്കാട്, സെക്രട്ടറിമാരായ മുഹമ്മദ് ഷാഫി വേളം, മുനീർ ഒഞ്ചിയം, ലത്തീഫ് കൊയിലാണ്ടി, ടൂർണമെന്റ് ഒഫീഷ്യൽ ഇൻ ചാർജ് മുഹമ്മദ് റഫീഖ് വടകര, നൗഷാദ് വാണിമേൽ, ഫൈസൽ കൊയിലാണ്ടി, യസീദ് മലയമ്മ, മുഹമ്മദ് നാദാപുരം, വളന്റിയർ ക്യാപ്റ്റൻ സഹീർ മൂരാട്, ഉബൈദ് നടേരി, ഉനൈസ് തിരുവള്ളൂർ, ഫൈസൽ ഇയ്യഞ്ചേരി, ഇകിരിമ പയ്യോളി, ഫാസിൽ കൊയിലാണ്ടി, റാഫി പയ്യോളി, നസീർ ഇഷ്ടം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.