ബഹ്റൈന്‍ പോര്‍ വിമാനം സൗദി-യമന്‍ അതിര്‍ത്തിയില്‍ തകര്‍ന്നുവീണു
text_fieldsമനാമ: സഖ്യസേനയുടെ ഭാഗമായി യമനില്‍ വ്യോമാക്രമണത്തില്‍ പങ്കെടുക്കുന്ന ബഹ്റൈന്‍െറ പോര്‍ വിമാനം സൗദി-യമന്‍ അതിര്‍ത്തിയിലെ മലമ്പ്രദേശത്ത് തകര്‍ന്നുവീണു. എഫ്- 16 യുദ്ധവിമാനമാണ് ബുധനാഴ്ച രാവിലെ ജിസാന്‍ അതിര്‍ത്തിയില്‍ തകര്‍ന്നത്. വിമാനത്തിന്‍െറ പൈലറ്റ് ക്യാപ്റ്റന്‍ അലി ജാസിം പരിക്കുകളോടെ രക്ഷപ്പെട്ടു. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു.
സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ നടന്നുവരുന്ന ഓപറേഷന്‍ ഡിസിസീവ് സ്റ്റോം, ഓപറേഷന്‍ റെസ്റ്റോറിങ് ഹോപ് സൈനിക നടപടികളില്‍ ബഹ്റൈന്‍ റോയല്‍ എയര്‍ഫോഴ്സ് വിമാനങ്ങള്‍ സജീവമായി പങ്കെടുത്തുവരികയാണ്. ഇതിന്‍െറ ഭാഗമായി നടന്ന പറക്കലിനിടയിലാണ് വിമാനം തകര്‍ന്നുവീണതെന്ന് ബഹ്റൈന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ പൈലറ്റിനെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം റിയാദിലെ സൗദി ആംഡ് ഫോഴ്സസ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ സഖ്യസേനയുടെ നിയന്ത്രണത്തിലാണ്. പ്രദേശത്ത് കര്‍ശന സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാനം തകര്‍ന്നതിന്‍െറ കാരണം കണ്ടത്തൊന്‍ അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞദിവസം മൂന്ന് ബഹ്റൈന്‍ സൈനികര്‍ യമനില്‍ കൊല്ലപ്പെട്ടതിന് പുറകെയാണ് യുദ്ധവിമാനം തകര്‍ന്ന വാര്‍ത്തയുമത്തെുന്നത്. സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് ഫീല്‍ഡ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല്‍ ഖലീഫ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയെ അനുശോചനം അറിയിച്ചു. ക്യാപ്റ്റന്‍ അഹ്മദ് മുഹമ്മദ് അമീന്‍ അഹ്മദ് അല്‍ അന്‍സാരി, ക്യാപ്റ്റന്‍ മുബാറക് സഅദ് അല്‍ റുമൈതി, ഫസ്റ്റ് സര്‍ജന്‍റ് ഹസന്‍ അലി ഇസ്കന്ദര്‍ മാജിദ് എന്നിവരാണ് എന്നിവരാണ് രക്തസാക്ഷികളായത്. സെപ്റ്റംബറില്‍ സഖ്യസേനയുടെ ആയുധപ്പുരക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ചുപേരും അതിന് മുമ്പ് എട്ട് പേരും യമനില്‍ രക്തസാക്ഷികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.