പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും; പരിശോധന ശക്തമാക്കുന്നു
text_fieldsമനാമ: അനധികൃത താമസക്കാര്‍ക്ക് രാജ്യം വിട്ടുപോകാനും രേഖകള്‍ നിയമാനുസൃതമാക്കാനും പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി വ്യാഴാഴ്ച അവസാനിക്കുന്നു. ഇതുവരെ 8000ഓളം പേര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടതായും 18,000ഓളം പേര്‍ രേഖകള്‍ നിയമാനുസൃതമാക്കിയതുമായാണ് കണക്ക്. പൊതുമാപ്പ് കാലാവധി ഇനി നീട്ടില്ളെന്നും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ കണ്ടത്തൊന്‍ പരിശോധന ശക്തമാക്കുമെന്നും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ചീഫ് എക്സിക്യുട്ടിവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്സി പറഞ്ഞു.
ജൂലൈയിലാണ് ആറുമാസം നീണ്ട പൊതുമാപ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 60,000ഓളം അനധികൃത താമസക്കാര്‍ രാജ്യത്തുണ്ടെന്നായിരുന്നു എല്‍.എം.ആര്‍.എയുടെ കണക്ക്. പ്രതീക്ഷിച്ചതിലും അധികം പേര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ മുന്നോട്ടുവന്നതായി അദ്ദേഹം പറഞ്ഞു.
അവസാന ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ നേരത്തെ തന്നെ നടപടിക്രമങ്ങള്‍ തുടങ്ങണമെന്ന് പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ പലരും അവസാന ദിവസങ്ങളിലത്തെിയതിനാല്‍ ഓഫിസുകളില്‍ തിരക്ക് കൂടി. ഉദ്യോഗസ്ഥര്‍ കൂടുതല്‍ സമയം ജോലി ചെയ്താണ് അപേക്ഷകളില്‍ തീര്‍പ്പുകല്‍പിച്ചത്. അവസാന ദിവസം വരെ അപേക്ഷകള്‍ സ്വീകരിക്കുമെന്നും നിശ്ചിത സമയത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമം നടത്തുമെന്നും ഉസാമ ബിന്‍ അബ്സി കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച മുതല്‍ ഇന്‍സ്പെക്ടര്‍മാര്‍ താമസ കേന്ദ്രങ്ങളിലും മറ്റും പരിശോധന നടത്തും. അനധികൃത താമസക്കാരെ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി ശിക്ഷാനടപടികള്‍ കൈക്കൊള്ളും.
കോടതിയില്‍ കേസുള്ളവര്‍, സന്ദര്‍ശക വിസയിലത്തെി കാലാവധി കഴിഞ്ഞും തങ്ങുന്നവര്‍, യാത്രാനിരോധമുള്ളവര്‍ എന്നിവരെ പൊതുമാപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത്തരക്കാരെ എമിഗ്രേഷന്‍ വിഭാഗവും ആഭ്യന്തര മന്ത്രാലയവുമായിരിക്കും കൈകാര്യം ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.