കാര്‍ഗോ കമ്പനി പൂട്ടി; ഉടമകള്‍ മുങ്ങിയതായി സംശയം
text_fieldsമനാമ: ഈസ്റ്റ് റിഫയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കാര്‍ഗോ ബിസിനസ് സ്ഥാപനമായ ‘ബാസ് കാര്‍ഗോ’ ഉടമകള്‍ മുങ്ങിയതായി സംശയം. ഇതോടെ ഇവിടെ പല സമയങ്ങളിലായി നാട്ടിലേക്ക് സാധനങ്ങള്‍ അയക്കാന്‍ നല്‍കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥാപനത്തിനു മുന്നിലത്തെി. മലയാളികളാണ് ഉടമകള്‍. തങ്ങള്‍ നാട്ടിലേക്കയച്ച സാധനങ്ങള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ഇവിടെ പലരും അന്വേഷിച്ചത്തെുന്നുണ്ട്. സ്പോണ്‍സറെ പോലും അറിയിക്കാതെയാണ് ഉടമകള്‍ കടന്നതെന്നറിയുന്നു. ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്ന് സ്പോണ്‍സര്‍ ഇന്നലെ ഓഫിസിലത്തെി തന്‍െറ നമ്പര്‍ പുറത്ത് പതിച്ചിട്ടുണ്ട്. സാധനങ്ങള്‍ അയച്ചവര്‍ ബില്ലുമായി വന്നാല്‍ ഇവിടെ കെട്ടിക്കിടക്കുന്ന സ്റ്റോക്ക് നോക്കി അത് തിരിച്ചുനല്‍കാം എന്നാണ് ഇദ്ദേഹം അറിയിച്ചത്. അയക്കാനായി അടച്ച തുക നല്‍കാനാവില്ളെന്നും ഇദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് പുതിയറ സ്വദേശിയായ വിന്‍സന്‍റ് കഴിഞ്ഞ മേയ് മാസത്തിലാണ് ഒരു കുക്കിങ് റെയ്ഞ്ച് അയക്കാനായി ബുക്ക് ചെയ്തത്. ഇതിനായി ഡ്യൂട്ടി അടക്കം 66 ദിനാര്‍ ഇദ്ദേഹം അടച്ചിരുന്നു. 30 ദിവസത്തിനുള്ളില്‍ സാധനം വീട്ടിലത്തെും എന്നായിരുന്നു വാഗ്ധാനം. ഇത് നടക്കാതിരുന്നതിനെ തുടര്‍ന്ന് ഇദ്ദേഹം ജൂലൈ തുടക്കം മുതല്‍ ഈ ഓഫിസിലേക്ക് വിളിക്കുന്നുണ്ട്. സാധനം അയച്ചിട്ടുണ്ടെന്നും ഉടന്‍ എത്തുമെന്നുമായിരുന്നു മറുപടി. എന്നാല്‍ ഇതുവരെയും ഒന്നും നടന്നില്ല. സമാന പരാതികളുമായി നിരവധി പേരാണ് ഇവിടെയത്തെിയത്. ഇവരുടെ ഓഫിസിലും സമീപത്തുള്ള ഒരു വണ്ടിയിലും ചരക്കുകള്‍ കെട്ടിക്കിടക്കുന്നതായി സംശയമുണ്ട്.
കാര്‍ഗോ മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അധികൃതര്‍ സ്വീകരിച്ചുവന്ന നയത്തില്‍ മാറ്റം വരുത്തിയതോടെയാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായത്. നല്ല രീതിയില്‍ ബിസിനസ് ചെയ്തു വന്നിരുന്ന പലരും ഇതോടെ കടുത്ത പ്രതിസന്ധിയിലായി. ഈ രംഗത്തെ പ്രതിസന്ധി പരിഹരിക്കാനായി ഗള്‍ഫിലെ കാര്‍ഗോ വ്യാപാരികള്‍ സംഘടിക്കുകയും അധികൃതരില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നുണ്ടെങ്കിലും പ്രശ്നത്തിന് ഇതേവരെ പരിഹാരമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.