കേരളീയ ജീവിതത്തിന്‍െറ അടയാളങ്ങളുമായി സമാജത്തില്‍ പ്രദര്‍ശനമൊരുക്കി
text_fieldsമനാമ: കേരളീയ സമാജം മലയാളപാഠശാലയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രദര്‍ശനം നാടിന്‍െറ അടയാളങ്ങളെക്കുറിച്ചുള്ള ഓര്‍മ്മ പുതുക്കലായി. പോയകാലത്തെ കേരളീയ ജീവിതത്തിന്‍െറ ഭാഗമായിരുന്ന പാത്രങ്ങളും ഗൃഹോപകരണങ്ങളും മറ്റും പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു.
പാചകത്തിനുപയോഗിക്കുന്ന ചട്ടികള്‍, തവി, ഉരല്‍, പറ, ഓട്ടുപാത്രങ്ങള്‍, അമ്മിക്കല്ല്, തൂക്കുവിളക്ക്, മുറം, കോളാമ്പി തുടങ്ങിയവ പ്രവാസികള്‍ ഗൃഹാതുരത്വത്തോടെയാണ് കണ്ടുമടങ്ങിയത്. കേരളത്തിന്‍െറ കലാരൂപങ്ങളെയും സാഹിത്യലോകത്തെയും കുറിച്ചുള്ള വിവരണങ്ങള്‍ വിജ്ഞാന പ്രദമായിരുന്നു.
പ്രദര്‍ശനത്തിലുടനീളം മലയാളം പാഠശാലയിലെ കുട്ടികള്‍ സജീവമായി പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മലയാളം പാഠശാല ആക്ടിങ് കണ്‍വീനര്‍ അനീഷ് ശ്രീധരന്‍, സാഹിത്യ വിഭാഗം സെക്രട്ടറി പി.എം.വിപിന്‍ കുമാര്‍, പ്രിന്‍സിപ്പല്‍ രാജേന്ദ്രന്‍, കോ-ഓര്‍ഡിനേറ്റര്‍ പാര്‍വതി ദേവദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇ.കെ.പ്രദീപന്‍ സ്വാഗതം പറഞ്ഞു.
കലാവിഭാഗം കണ്‍വീനര്‍ ജയകുമാര്‍, വൈസ് പ്രസിഡന്‍റ് അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.