Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനരേന്ദ്രപ്രസാദ്...

നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരം ഒരുങ്ങുന്നത് ഏഴ് നാടകങ്ങള്‍

text_fields
bookmark_border
നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരം ഒരുങ്ങുന്നത് ഏഴ് നാടകങ്ങള്‍
cancel

മനമ: ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരങ്ങളില്‍ അവതരിപ്പിക്കുന്ന ഏഴ് നാടകങ്ങളുടെ പരിശീലനം അണിയറയില്‍ സജീവമായി. ബഹ്റൈനിലെ ഒട്ടുമിക്ക നാടകകലാകാരന്മാരും വിവിധ നാടകങ്ങളിലായി അണിനിരക്കുന്നുണ്ട്. രാത്രി ഏറെ വൈകിയാണ് ഓരോ ദിവസവും റിഹേഴ്സല്‍ പൂര്‍ത്തിയാക്കുന്നത്. നാട്ടില്‍ നാടകങ്ങള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലും ഇവിടെ വര്‍ഷത്തില്‍ 50ല്‍പരം ചെറുതും വലുതുമായ നാടകങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്. 
ഉദ്ഘാടന ദിവസമായ നവംബര്‍ 21ന് ഐ.വൈ.സി.സി ബഹ്റൈന്‍ അവതരിപ്പിക്കുന്ന ‘കുട്ടപ്പായി’ എന്ന നാടകം അരങ്ങേറും. ഷീജ ജയന്‍െറ കഥആസ്പദമാക്കിയുള്ള നാടകം സംവിധാനം ചെയ്യുന്നത് ദിനേശ് കുറ്റിയിലാണ്. 
ഒരാളെ ജീവിതത്തിലുടനീളം പിന്തുടരുന്ന കാക്കകളെ ചുറ്റിപ്പറ്റിയാണ് നാടകം പുരോഗമിക്കുന്നത്. പ്രസാദ്, വിനോദ്പിള്ള, രമേശ് വണ്ടാനം, ധനേഷ്, അനീഷ് എബ്രഹാം, ഷാബു ചാലക്കുടി, റിഷിന്‍ മാത്യു, ഷംസീര്‍ വടകര, ജയ രവികുമാര്‍, ധന്യ ശ്രീലാല്‍, കൃഷ്ണ ആര്‍.നായര്‍, ശ്രീഹരി ആര്‍. നഗര്‍, അമല്‍ ഖമീസ്, വൈഗ ശിവ, വൈഷ്ണവി സന്തോഷ്, സൂര്യകൃതാര്‍ഥ്, സൂര്യ ആര്‍. വിനോദ് എന്നിവരാണ്  അഭിനേതാക്കള്‍. സജീവന്‍ കണ്ണപുരം, സൗരവ് രാകേഷ്, സുബിന്‍, ഉണ്ണി ചെമ്മരത്തൂര്‍, ടോണി എന്നിവര്‍ അണിയറയിലും പ്രവര്‍ത്തിക്കുന്നു. രണ്ടാം ദിവസമായ 22ന് രാത്രി എട്ടുമണിക്ക് അനില്‍ സോപാനം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘നടന്‍’ എന്ന നാടകമാണ് അരങ്ങേറുക. ജയശങ്കര്‍ മുണ്ടഞ്ചേരി, കൃഷ്ണകുമാര്‍, കാര്‍ത്തിക്, ശിശിര്‍ ബാലകൃഷ്ണന്‍, അനില്‍, രാജ്കുമാര്‍, ഡോളി, നിഹാസ്, ശിവകീര്‍ത്തി, അശ്വതി, നിഹാരിക റാം, ലൊറൈന്‍ എന്നിവര്‍ അരങ്ങിലും സജീവന്‍, കൃഷ്ണകുമാര്‍ പയ്യന്നൂര്‍, ദേവു ഹരീന്ദ്രനാഥ് എന്നിവര്‍ അണിയറയിലും പ്രവര്‍ത്തിക്കുന്നു.
അന്ന് തന്നെ രാത്രി 9.15ന് അല്‍ അന്‍സാരി പ്രൊസസിങ് സെന്‍റര്‍ അവതരിപ്പിക്കുന്ന നാടകമാണ് ‘ബാ’. ജലീല്‍ അബ്ദുല്ല രചനയും ഹരീഷ് മേനോന്‍ സംവിധാനവും നിര്‍വഹിക്കും.
സ്വപ്നത്തിന്‍െറയും യാഥാര്‍ഥ്യത്തിന്‍െറയും ഇടയിലുള്ള ലോകത്ത് ചെന്നുപെടുന്ന ഒരാള്‍ കണ്ടുമുട്ടുന്ന വിചിത്രമായ സത്യങ്ങളാണ് നാടകം അനാവരണം ചെയ്യുന്നത്. വിനോദ് ദേവന്‍, മിജോഷ് മൊറാഴ, ശ്രീജിത്ത് ഫറൂഖ്, ഹാഷിം, അച്ചു അരുണ്‍, ശരത്ത്, സബീഷ് ചിക്കു, ജിജോയ്, മഹേഷ്, സെന്തില്‍, സതീഷ്, നവനീത് നടരാജന്‍, അഭയ് സതീഷ്, ഹൃദയ് പ്രദീപ്, ആകര്‍ഷ് സതീര്‍ഷ്, നിര്‍മല ജോസ്, രാഖി ശ്രീജിത്ത് എന്നിവര്‍ അഭിനേതാക്കളും സുരേഷ് അയ്യമ്പിള്ളി, ജഗദീഷ് ശിവന്‍, കിരണ്‍കൃഷ്ണ, ഉണ്ണി എന്നിവര്‍ അണിയറയിലും പ്രവര്‍ത്തിക്കുന്നു.
മൂന്നാം ദിവസമായ 23ന് രാത്രി എട്ടുമണിക്ക് ഒ.ഐ.സി.സി അവതരിപ്പിക്കുന്ന ‘അവന്‍ ദരിദ്രനായിരുന്നു’ എന്ന നാടകം മോഹന്‍ മാവേലിക്കര രചനയും സുരേഷ് പെണ്ണൂക്കര സംവിധാനവും നിര്‍വഹിച്ച് അവതരിപ്പിക്കും.
സജീവന്‍ ചെറുകുന്നത്ത്, ജിബിന്‍ ആന്‍റണി, റാണി രഞ്ജിത്, സുമ നായര്‍, പ്രദീപ് പതേരി, വിനയചന്ദ്രന്‍, സുരേഷ് കര്‍ത്ത എന്നിവര്‍ അഭിനയരംഗത്തും സജീവന്‍ കണ്ണപുരം, ദിനേശ് മാവൂര്‍, ഉണ്ണി ചെമ്മരത്തൂര്‍, ഷിബിന്‍ സിദ്ദീഖ്, അഭിനവ് രാജീവ് എന്നിവര്‍ അണിയറയിലും പ്രവര്‍ത്തിക്കുന്നു. അന്നേ ദിവസം രാത്രി 9.15ന് വിശ്വകല സാംസ്കാരിക വേദി അവതരിപ്പിക്കുന്ന നാടകമാണ് ‘ഊരു ഭംഗം’. ഭാസന്‍ രചിച്ച സംസ്കൃതനാടകത്തിന്‍െറ സ്വതന്ത്ര ആവിഷ്കാരം നിര്‍വഹിച്ചത് രഞ്ജിത്ത് ശിവയാണ്. 
സുരേഷ് ഇരിങ്ങാലക്കുടയാണ്  സംവിധായകന്‍. ഭീമ-ദുര്യോധന യുദ്ധത്തിന്‍െറ വിജയത്തിനു പുറകിലെ കുടിലതകളും യുദ്ധത്തിന് മുമ്പും യുദ്ധാനന്തരവും ഉള്ള മനുഷ്യമനസ്സിലെ വൈകാരിക വിഹ്വലതകളുമാണ് നാടകം അനാവരണം ചെയ്യുന്നത്. 
പ്രശോഭ് രാമകൃഷ്ണന്‍, രഘു കാട്ടൂര്‍, സുനീഷ്, രമ്യ പ്രേരാജന്‍, ഹരികുമാര്‍, സുരേഷ്, ജയ മോഹന്‍, രാധാകൃഷ്ണന്‍, ദിലീപ്, ബിന്ദു, വിനീത്, അനഘ പ്രദീപ്, വൈശാഖ് സുരേഷ്,രാകേഷ്, ശശീന്ദ്രന്‍ എന്നിവരാണ് നാടകത്തിലുള്ളത്.നാലാം ദിവസമായ 24ന് രാത്രി എട്ടിന് കോണ്‍വെക്സ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന നാടകമാണ് ‘മധ്യധരണ്യാഴി’. നടനും നാടകകൃത്തുമായ ജോയ് മാത്യു രചനയും വിഷ്ണു നാടകഗ്രാമം സംവിധാനവും നിര്‍വഹിച്ച നാടകമാണിത്.
മാറുന്ന കേരളീയ സാമൂഹത്തിന്‍െറ പ്രതിസന്ധികളാണ് ഈ നാടകം അനാവരണം ചെയ്യുന്നത്. അരങ്ങില്‍ ശിവകുമാര്‍ കൊല്ലറോത്ത്, സലീന നൗഷാദ്, വിജു കൃഷ്ണന്‍, പി.വി. രമേഷ്, സുബിന്‍, രാഖി രാകേഷ്, അജേഷ്, ശ്രീരാഗ് എന്നിവരും സുരേഷ് അയ്യമ്പിള്ളി എന്നിവര്‍ അണിയറയിലും പ്രവര്‍ത്തിക്കുന്നു.
അന്നേ ദിവസം രാത്രി ഒമ്പതിന് നവകേരള കലാവേദി അവതരിപ്പിക്കുന്ന നാടകമാണ് ‘വിശുദ്ധന് ഒരാമുഖം’. 
രചനയും സംവിധാനവും ദാമു കോറോത്ത് ആണ് നിര്‍വഹിക്കുന്നത്. ആരാണ് യഥാര്‍ഥ വിശുദ്ധന്‍ എന്ന ചോദ്യമാണ് നാടകം ഉന്നയിക്കുന്നത്.സജി, ദാമു കോറോത്ത്, അരുണ്‍ ഗൗരി, സജീവന്‍ കണ്ണപുരം, ലളിത, ലേഖ വര്‍മ, രാജു, സജിന്‍ എന്നിവര്‍ അരങ്ങിലും ഉണ്ണി ചെമ്മരത്തൂര്‍, ദാമു കോറോത്ത്, സജീവന്‍ എന്നിവര്‍ അണിയറയിലും പ്രവര്‍ത്തിക്കുന്നു. നവംബര്‍ 24ന് വൈകീട്ട് 7.30ന് നാടകങ്ങളുടെ വിധിനിര്‍ണയവും സമ്മാനവിതരണവും നടക്കും. നാട്ടില്‍നിന്നത്തെുന്ന വിധികര്‍ത്താക്കളാണ് നാടകങ്ങള്‍ വിലയിരുത്തുന്നത്. സ്കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ ശിവകുമാര്‍ കുളത്തൂപ്പുഴയും കമ്മിറ്റി അംഗങ്ങളും പരിപാടി നിയന്ത്രിക്കും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drama fest
Next Story