നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരം: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
text_fieldsമനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിലെ നാടക ആഘോഷങ്ങളുടെ രാത്രികളിലേക്ക് ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പരിശീലനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ബഹ്റൈനിലെ നാടകപ്രവര്‍ത്തകരുടെ സായാഹ്നങ്ങള്‍ റിഹേഴ്സല്‍ ക്യാമ്പുകളിലാണ്.
കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യവിമര്‍ശനകനും അധ്യാപകനും നടനുമായിരുന്ന പ്രഫ. നരേന്ദ്രപ്രസാദിന്‍െറ അനുസ്മരണാര്‍ഥം കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന നാടക മത്സരം ഈ മാസം 21 മുതലാണ് നടക്കുന്നത്. സമാജം ഡി.ജെ ഹാളിലാണ് നാടകം അരങ്ങേറുക.
അവതരണരീതിയിലും അഭിനയചാതുരിയിലും വെളിച്ചവിതാനത്തിലും രംഗപടത്തിലുമൊക്കെ മാറ്റുരക്കപ്പെടുന്ന നാടകമത്സരം ആസ്വാദകര്‍ക്ക് മറക്കാനാകാത്ത അനുഭവമായിരിക്കും. കേരളത്തില്‍ നിന്നത്തെുന്ന പ്രശസ്തരായ നാടകപ്രവര്‍ത്തകരായിരിക്കും വിധികര്‍ത്താക്കള്‍. 21ന് രാത്രി 8 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിനു ശേഷം 8.30 ന് ആദ്യ നാടകം അരങ്ങിലത്തെും. നാടകം-‘കുട്ടപ്പായി’ അവതരണം ഐ.വൈ.സി.സി ബഹ്റൈന്‍, സംവിധാനം ദിനേശ് കുറ്റിയില്‍. 22 ന് രാത്രി 8 മണിക്ക് ‘നടന്‍’ എന്ന നാടകം അരങ്ങിലത്തെും. അവതരണവും സംവിധാനവും-അനില്‍ സോപാനം. തുടര്‍ന്ന് 9.15 ന് ‘ബാ’. അവതരണം-അല്‍അന്‍സാരി പ്രൊസസിങ് സെന്‍റര്‍. സംവിധാനം-ഹരീഷ് മേനോന്‍.
23ന് രാത്രി 8 മണിക്ക് ‘അവന്‍ ദരിദ്രനായിരുന്നു’. അവതരണം-ഒ.ഐ.സി.സി. ബഹ്റൈന്‍.സംവിധാനം-സുരേഷ് പെണ്ണൂക്കര. 9.15 ന് വിശ്വകലാ സാംസ്കാരിക വേദി അവതരിപ്പിച്ച് സുരേഷ് സംവിധാനം ചെയ്യുന്ന നാടകം ‘ഊരുഭംഗം’. 24ന് രാത്രി 8 മണിക്ക് കോണ്‍വെക്സ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ‘മധ്യധരണ്യാഴി’. രചന-ജോയ്മാത്യു.സംവിധാനം-വിഷ്ണുനാടകഗ്രാമം. 9.15ന് ‘വിശുദ്ധന് ഒരാമുഖം’. അവതരണം-നവകേരള കലാവേദി. സംവിധാനം-സജി കുടശ്ശനാട്. 25ന് രാത്രി 8 മണിക്കാണ് അവാര്‍ഡ് പ്രഖ്യാപനരാവ്. മികച്ച അവതരണം,സംവിധാനം, നല്ല നടന്‍, നടി, ബാലതാരം, രംഗസജ്ജീകരണം, ദീപസംവിധാനം, സംഗീതം, ചമയം എന്നിവക്കാണ് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.