ചെയര്‍മാന്‍െറ പ്രസ്താവന പരിഹാസ്യമെന്ന് യു.പി.പി
text_fieldsമനാമ: സ്കൂള്‍ ജനറല്‍ ബോഡി യോഗത്തില്‍ വരുന്ന അവിശ്വാസ പ്രമേയത്തെ ഭയക്കുന്നില്ളെന്ന ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍െറ പ്രസ്താവന പരിഹാസ്യമാണെന്ന് യു.പി.പി പ്രസ്താവനയില്‍ പറഞ്ഞു.
ചെയര്‍മാനെതിരെ അവിശ്വാസം കൊണ്ടുവരുമെന്ന് പറഞ്ഞത് യു.പി.പിയല്ല. ഇന്ത്യന്‍ സ്കൂള്‍ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍െറ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച ആള്‍ തന്നെയാണ് ഇതിനുപിന്നില്‍.
ചെയര്‍മാനെ തന്ത്രപരമായി താഴെയിറക്കി ഭരണം പിടിച്ചെടുക്കല്‍ ഞങ്ങളുടെ അജണ്ടയല്ല. സ്കൂളിന്‍െറ ക്ഷേമത്തിലാണ് ഞങ്ങളുടെ ശ്രദ്ധ.
സ്കൂള്‍ ഫീസും, ബസ് ഫീസും കൂട്ടാനുള്ള ഭരണസമിതിയുടെ ശ്രമം എന്ത് വില കൊടുത്തും തടയും. കൂട്ടുത്തരവാദിത്തമുള്ള കമ്മറ്റിയില്‍ ആരും ഏകാധിപത്യ സ്വഭാവമുള്ളവരല്ല എന്ന വാദം വലിയ തമാശയാണ്.ഇപ്പോള്‍ വന്ന അവിശ്വാസ പ്രമേയത്തിന്‍െറപൊരുള്‍ പോലും മനസിലാക്കാനായിട്ടില്ല എന്നതാണ് ഇത് തെളിയിക്കുന്നത്.
ഇന്ത്യന്‍ സ്കൂളിന്‍െറ ചരിത്രത്തില്‍, സ്വന്തം മുന്നണി നേതാവില്‍ നിന്നുതന്നെ അവിശ്വാസപ്രമേയം നേരിടേണ്ടി വരുന്ന ആദ്യ ചെയര്‍മാന്‍ എന്ന പദവി ഇപ്പോഴത്തെ ഭരണസമിതി അധ്യക്ഷനുള്ളതാണ്. ഒരു വൈസ് പ്രിന്‍സിപ്പല്‍ സുതാര്യമായി ചെയ്തിരുന്ന കാര്യങ്ങള്‍ അദ്ദേഹത്തെ ഒഴിവാക്കിയ ശേഷം മൂന്നു പേരെ വൈസ് പ്രിന്‍സിപ്പല്‍മാരായി നിയമിക്കുകയും അവരെ സഹായിക്കാന്‍ ഇല്ലാത്ത തസ്തികകളുണ്ടാക്കി മറ്റ് നിയമനങ്ങള്‍ നടത്തുകയുമാണ് ചെയ്തത്. ഇതാണോ ചെലവുചുരുക്കല്‍?
അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ശമ്പള വര്‍ധന അനുവദിക്കാതെയും പാവപ്പെട്ട രക്ഷിതാക്കളുടെ മക്കള്‍ക്ക് ഫീസിളവ് നല്‍കാതെയും ബുദ്ധിമുട്ടിക്കുന്നത് ചെലവ് ചുരുക്കലിന്‍െറ ഭാഗമാണോ?
കഴിഞ്ഞ ആറു വര്‍ഷം അഭിമാനിക്കാവുന്ന ഭരണം കാഴ്ച വെച്ച യു.പി.പിക്ക് ശക്തമായ പ്രതിപക്ഷമായി തുടരാന്‍ തന്നെയാണ് താല്‍പര്യമെന്നും യു.പി.പി പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.