മേളപ്പെരുക്കത്തില്‍ മയങ്ങി പ്രവാസികള്‍
text_fieldsമനാമ: 71 വാദ്യ കലാകാരന്മാര്‍ മേളപ്പെരുക്കം തീര്‍ത്ത പരിപാടി പ്രവാസലോകത്തിന് നവ്യാനുഭവമായി. വര്‍ഷങ്ങളായി ബഹ്റൈനിലെ കലാരംഗങ്ങളില്‍ സജീവസാന്നിധ്യമായ ‘സോപാനം വാദ്യകലാസംഘ’ത്തില്‍ ചെണ്ട അഭ്യസിച്ച 21പേരുടെ അരങ്ങേറ്റത്തോടനുബന്ധിച്ചാണ് മെഗാ ചെണ്ടമേളം അരങ്ങേറിയത്.ഇന്ത്യക്കു പുറത്ത് ഇത്രയും പേര്‍ ഒരുമിച്ച് ചെണ്ടമേളം നടത്തുന്നത് ആദ്യമാണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. രാവിലെ ഇന്ത്യന്‍ സ്കൂള്‍ ജഷന്‍മാള്‍ ഓഡിറ്റോറിയത്തില്‍ 71 കലാകാരന്‍മാര്‍ അണിനിരന്നു. പരിപാടിക്ക് സാക്ഷ്യം വഹിക്കാന്‍ വന്‍ ജനാവലിയാണ് എത്തിയത്. വടക്കേ മലബാറിലെ പ്രശസ്ത വാദ്യ കലാകാരന്‍ കാഞ്ഞിലിശ്ശേരി പദ്മനാഭനും അദ്ദേഹത്തോടൊപ്പം നാട്ടില്‍ നിന്നത്തെിയ ഒമ്പത് കലാകാരന്മാരും മേളത്തില്‍ അണിചേര്‍ന്നു.
കൊമ്പ്, കുറുങ്കുഴല്‍, ഇലത്താളം തുടങ്ങിയവയുടെ അകമ്പടിയോടെയായിരുന്നു വിവിധ തലമുറകളില്‍ പെട്ടവര്‍ ഒരുമിച്ചത്.
സന്തോഷ് കൈലാസാണ് രണ്ടു പെണ്‍കുട്ടികളടക്കം 21 പ്രവാസികള്‍ക്കു പരിശീലനംനല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.