ഇന്ത്യന്‍ സ്കൂളിന് വേണ്ടി മംത പാടി; പാട്ട് സൂപ്പര്‍ ഹിറ്റ്
text_fieldsമനാമ: ഈ മാസം 29,30 തിയതികളില്‍ നടക്കുന്ന ഇന്ത്യന്‍ സ്കൂള്‍ ഫെയറിനോടനുബന്ധിച്ച് പൂര്‍വവിദ്യാര്‍ഥികളും ഇപ്പോള്‍ സ്കൂളില്‍ പഠിക്കുന്നവരും ചേര്‍ന്ന് തയാറാക്കിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ‘ആവോ സുന്ലോ ദഡ്കനേ’ എന്ന് തുടങ്ങുന്ന നാലര മിനിറ്റ് ഗാനത്തിന്‍െറ ദൃശ്യങ്ങള്‍ കാമ്പസിനെക്കുറിച്ച് ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തുന്നതാണ്. പ്രശസ്ത നടിയും ഗായികയും ഇന്ത്യന്‍ സ്കൂള്‍ പൂര്‍വവിദ്യാര്‍ഥിനിയുമായ മംത മോഹന്‍ദാസ് പാടി അഭിനയിച്ചതാണ് വീഡിയോയുടെ പ്രധാന ഹൈലൈറ്റ്. പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഫെയര്‍ പ്രൊമോഷന് വേണ്ടി എന്ത് ചെയ്യാന്‍ പറ്റുമെന്ന് ആലോചിച്ചിരുന്നു. ഇതാണ് വീഡിയോ നിര്‍മാണത്തിലത്തെിയതെന്ന് സ്കൂളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകനായ ജുനീത് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
പൂര്‍വവിദ്യാര്‍ഥികളായ ബെഞ്ചമിന്‍ ജോയും അനീന വിജയും ചേര്‍ന്നാണ് പാട്ടിന്‍െറ വരികള്‍ എഴുതിയത്. മംതക്കു പുറമെ, ബെഞ്ചമിനും പ്ളസ് ടു വിദ്യാര്‍ഥികളായ അമാന്‍ഡ, ലിയാന്‍ എന്നിവരും ചേര്‍ന്നാണ് പാടിയത്. കോറസ് പാടിയത് ജുനീതും മുഹമ്മദ് ഇസ്മായിലും നിതാല്‍ ശംസുമാണ്. പൂര്‍വവിദ്യാര്‍ഥിയായ അര്‍ജുന്‍ മുരളി ഓര്‍കസ്ട്രേഷന്‍ ഒരുക്കി. ഹബീബ് ഹമീദ് സംവിധാനവും എഡിറ്റിങ് പി.ഷിബിനും നിര്‍വഹിച്ചു. വിശാല്‍ വിനയ് ആണ് ഛായാഗ്രാഹകന്‍.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ സംഗീത സംവിധായകന്‍ ഗോപിസുന്ദര്‍ സി.ഡിയുടെ പ്രകാശനം നിര്‍വഹിച്ചു.
സ്കൂളിന്‍െറ പൂര്‍വ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സന്തോഷമുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ സ്കൂളില്‍ ഇപ്പോഴുള്ള വിദ്യാര്‍ഥികള്‍ക്കും പ്രചോദനമാകുമെന്നും ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.