സാഖില്‍ ട്രാക്കില്‍ റെക്കോഡ് വേഗവുമായി ലെവിസ് ഹാമില്‍റ്റണ്‍
text_fieldsമനാമ: ഫോര്‍മുലവണ്‍ കാറോട്ട മത്സരത്തിന്‍െറ ഭാഗമായി ഇന്നലെ ബഹ്റൈന്‍ ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന യോഗ്യതാ റൗണ്ടില്‍ ‘മെഴ്സിഡിസി’ന്‍െറ ലെവിസ് ഹാമില്‍റ്റണ്‍ ഏറ്റവും വേഗതയേറിയ കാറോട്ടക്കാരനായി. ‘മെഴിസിഡിസി’ലെ തന്നെ ടീം അംഗമായ റികോ റോസ്ബെര്‍ഗിനെയാണ് ലെവിസ് കടത്തിവെട്ടിയത്. ഫെരാരിയുടെ ജോഡികളായ സെബാസ്റ്റ്യന്‍ വെറ്റലും കിമി റെയ്കോണെനും മൂന്നും നാലും സ്ഥാനത്തത്തെി. ഡാനിയല്‍ റിക്യാര്‍ഡോ, വാല്‍റ്റെരി ബൊട്ടാസ്, ഫെലിപ് മാസ, നികോ കെന്‍ബെര്‍ഗ് എന്നിവരാണ് തുടന്നുള്ള സ്ഥാനങ്ങളില്‍.
സാഖിര്‍ ട്രാക്കുകണ്ട ഏറ്റവും വേഗതയേറിയ കാറോട്ടമാണ് ബ്രിട്ടീഷുകാരനായ ലെവിസ് ഹാമില്‍റ്റണ്‍ നടത്തിയത് ( ഒരു മിനിറ്റ്, 29.493 സെക്കന്‍റ്).
കഴിഞ്ഞ റൗണ്ടില്‍ അതീവ സന്തുഷ്ടനാണെന്ന് ഹാമില്‍റ്റണ്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
11 ടീമുകള്‍ പങ്കെടുക്കുന്ന മത്സരം ഞായറാഴ്ച വരെ നീളും. ഗള്‍ഫ് എയര്‍, ബറ്റെല്‍കോ എന്നീ കമ്പനികളുടെ സഹകരണത്തോടെയാണ് മത്സരങ്ങള്‍ നടക്കുന്നത്.
ആദ്യ ദിവസം നടന്ന പരിശീലന സെഷനില്‍ ലോകോത്തര താരമായ നികോ റോസ്ബെര്‍ഗ് നില മെച്ചപ്പെടുത്തി ഒന്നാമതത്തെിയിരുന്നു. ഈയിടെ കഴിഞ്ഞ ലോക ഫോര്‍മുല വണ്‍ മത്സരങ്ങളിലെല്ലാം വിജയകിരീടം ചൂടിയ വ്യക്തിയാണ് നികോ റോസ്ബെര്‍ഗ്.
കഴിഞ്ഞ രണ്ടുവര്‍ഷത്തെയും ബഹ്റൈനിലെ വിജയിയാണ് ഹാമില്‍റ്റണ്‍.
‘മക്ലാറ’ന്‍െറ ഫെര്‍ണാഡോ അലന്‍സോക്ക് വാരിയെല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് ബഹ്റൈന്‍ ഗ്രാന്‍റ് പ്രീയില്‍ കാറോട്ടത്തിന് അനുമതി നല്‍കേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
57ലാപ് ബഹ്റൈന്‍ ഗ്രാന്‍റ് പ്രീ ഇന്ന് വൈകീട്ട് ആറുമണിക്ക് നടക്കും. ഇന്ത്യയില്‍ നിന്നുള്ള ‘സഹാറ ഫോഴ്സ് ടീം’ മത്സര രംഗത്തുണ്ട്.
സര്‍ക്യൂട്ടില്‍ ഇന്നലെയും വന്‍ തിരക്ക് അനുഭവപ്പെട്ടു. പലരും കുടുംബമായാണ് ഇവിടെയത്തെിയത്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാറോട്ട പ്രേമികള്‍ ബഹ്റൈനിലത്തെിയിട്ടുണ്ട്. ഗ്രാന്‍റ് പ്രീയോടനുബന്ധിച്ച് നിരവധി സംഗീതപരിപാടികളും കായിക പ്രദര്‍ശനങ്ങളും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.