മലയാളി വിദ്യാര്‍ഥിനി ബഹ്റൈനില്‍ നിര്യാതയായി
text_fieldsമനാമ: ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂള്‍ 10ാംതരം വിദ്യാര്‍ഥിനിയായ അമല റെജി (15) ബി.ഡി.എഫ് ആശുപത്രിയില്‍ നിര്യാതയായി.
ഇടുക്കി വണ്ടന്‍മേട് സ്വദേശിയും ‘അഹമ്മദ് മന്‍സൂര്‍ അല്‍ അലി കമ്പനി’യില്‍ എഞ്ചിനിയറുമായ റെജി മോന്‍ ജോര്‍ജിന്‍െറയും ജെസിയുടെയും രണ്ടാമത്തെ മകളാണ് അമല. ഇന്നലെ രാത്രി 12 മണിയോടെയാണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് ചര്‍ദ്ദി ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ കാണിച്ചിരുന്നു. പരിശോധനക്കുശേഷം വീട്ടിലേക്കു മടങ്ങിയ കുട്ടി അല്‍പ്പസമയത്തിനകം ബോധം കെട്ടു വീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബി.ഡി.എഫ് ആശുപത്രിയിലേക്കുകൊണ്ടു പോയി. തുടര്‍ന്ന് സ്കാനിങിന് നടത്തിയപ്പോള്‍ തലയില്‍ രക്തം കട്ടപിടിച്ചതായി കണ്ടത്തെി. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഏഴ് മണിക്കൂറോളം ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ത്യന്‍ സ്കൂളില്‍ 12ാം ക്ളാസില്‍ പഠിക്കുന്ന ക്രിസ്റ്റീന്‍ ഏക സഹോദരനാണ്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
ഓ.ഐ.സി.സി ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറത്തിന്‍്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നുണ്ട്.
നിര്യാണത്തില്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് എസ്.വി.ജലീലും ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങലും അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.