ഇന്ത്യന്‍ സ്കൂള്‍:‘പ്രേരണ’ പൊതുചര്‍ച്ച സംഘടിപ്പിക്കുന്നു
text_fieldsമനാമ: ഇന്ത്യന്‍ സ്കൂളില്‍ ഫീസ് വര്‍ധിപ്പിക്കാതെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനുമായി പൊതുസമൂഹത്തിന്‍െറ അഭിപ്രായം ക്രോഡീകരിക്കാന്‍ ‘പ്രേരണ’ തയാറെടുക്കുന്നു. ഇതിന്‍െറ ഭാഗമായി പൊതുചര്‍ച്ച സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ ഡിസംബറില്‍ ഇതുസംബന്ധിച്ച സമഗ്ര നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതിക്ക് നല്‍കിയിരുന്നതായി ഭാരവാഹികള്‍ പറഞ്ഞു.
സ്കൂള്‍ ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പു സമയത്ത് നടത്തിയ പൊതുചര്‍ച്ചയെ തുടര്‍ച്ചയായിരുന്നു ഇത്. എന്നാല്‍, തുടര്‍ന്ന് പല തവണ ബന്ധപ്പെട്ടിട്ടും യാതൊരു ചര്‍ച്ചക്കും ഭരണസമിതി തയാറായില്ളെന്ന് അവര്‍ ആരോപിച്ചു.
ഫീസ് വര്‍ധന വഴിയല്ലാതെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ഭരണസമിതി തേടിയിട്ടുമില്ല.
ഈ സാഹചര്യത്തിലാണ് ‘പ്രേരണ’ നിര്‍ദേശങ്ങള്‍ രക്ഷിതാക്കളുടേയും സംഘടനകളുടേയും മുമ്പാകെ ചര്‍ച്ചക്ക് സമര്‍പ്പിക്കുന്നത്. ഇതിന്‍െറ പൂര്‍ണ രൂപം ബഹ്റൈനിലെ എല്ലാ സംഘടനകള്‍ക്കും കൈമാറുമെന്ന് പ്രസിഡന്‍റ് ടി.എം.രാജന്‍ അറിയിച്ചു.
ഇന്ത്യക്കാരുടെ പൊതു ഉടമസ്ഥതയിലുള്ള സ്കൂള്‍ മറ്റു രാജ്യക്കാരുടെ കൂടി വിശ്വാസ്യത ആര്‍ജിച്ചത് നമ്മുടെ വിദ്യാഭ്യാസ രംഗത്തെ പറ്റിയുള്ള മതിപ്പിന്‍െറ അടിസ്ഥാനത്തിലാണ്. എന്നാല്‍ സ്കൂള്‍ പ്രവര്‍ത്തനത്തെ പറ്റി ഉയര്‍ന്ന ആരോപണ-പ്രത്യാരോപണങ്ങള്‍ ആരെയും വേദനിപ്പിക്കുന്നതാണ്.
ഭരണകക്ഷിയുടെ പ്രവര്‍ത്തനങ്ങളെ പാടെ എതിര്‍ക്കുന്ന പ്രതിപക്ഷ നിലപാടുകളും പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ തള്ളികളയലും തുടരുന്നത് സ്കൂളിന്‍െറ ദൈനംദിന കാര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
വിദ്യാര്‍ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട നിരവധി നിര്‍ദ്ദേശങ്ങള്‍ സംഘടന തയാറാക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.