ഇന്ത്യന്‍ സ്കൂള്‍ മെഗാ ഫെയര്‍ ഇന്ന് തുടങ്ങും
text_fieldsമനാമ: ഇന്നും നാളെയുമായി നടക്കുന്ന ഇന്ത്യന്‍ സ്കൂള്‍ മെഗാ ഫെയറിന്‍െറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്കൂള്‍ ഭരണസമിതി അംഗങ്ങളും ഫെയര്‍ ജനറല്‍ കണ്‍വീനര്‍ ജി.കെ.നായരും വ്യക്തമാക്കി. ഈസ ടൗണ്‍ ക്യാമ്പസില്‍ വൈകീട്ട് നാലുമുതല്‍ രാത്രി 11വരെയാണ് ഫെയര്‍ നടക്കുന്നത്. ഇന്ന് വൈകീട്ട് പ്രമുഖ ഗായകരായ വിനീത് ശ്രീനിവാസന്‍, അഖില ആനന്ദ്, അരുണ്‍ രാജ് എന്നിവരുടെ സംഗീതനിശ അരങ്ങേറും. നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുണ്ട്. 30ലധികം സിനിമയിലും 120 ആല്‍ബങ്ങളിലും പാടിയ അഖില ആനന്ദ് പുതുതലമുറയിലെ പ്രമുഖ ഗായികയാണ്. ചെറിയ കാലയളവില്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അവര്‍ പാടിയിട്ടുണ്ട്. റിയാലിറ്റി ഷോ താരമായി വന്ന അരുണ്‍ രാജ് ഇന്ന് ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന പാട്ടുകാരനാണ്. നാളെ വൈകീട്ടാണ് ബോളിവുഡ് ഗായകരായ ശില്‍പ റാവുവും വിപിന്‍ അനേജയും പാടുന്നത്. രണ്ടുദിവസങ്ങളിലും ഇന്ത്യയില്‍ നിന്നത്തെുന്ന ഉപകരണസംഗീതജ്ഞര്‍ ഇവര്‍ക്കൊപ്പം അണിനിരക്കും.
ഫെയറില്‍ ഇന്ത്യന്‍ രുചിവൈഭവങ്ങളുമായി വിവിധ ഭക്ഷണ സ്റ്റാളുകളുമുണ്ട്. നോര്‍ത് ഇന്ത്യന്‍, സൗത് ഇന്ത്യന്‍ വിഭവങ്ങള്‍ക്കൊപ്പം സ്കൂള്‍ സ്റ്റാഫ് തയാറാക്കിയ അച്ചാറും മറ്റുമുണ്ടാകും.ഭക്ഷണപ്രിയര്‍ക്ക് വെജിറ്റേറിയന്‍-നോണ്‍ വെജിറ്റേറിയന്‍ ഇനങ്ങള്‍ തെഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.ഇതിനൊപ്പം ഷവര്‍മയുള്‍പ്പെയെടുള്ള അറബിക് വിഭവങ്ങളും ഇറ്റാലിയന്‍ പിസയും ലഭിക്കും. പ്രമുഖ റസ്റ്റോറന്‍റുകളെല്ലാം ഭക്ഷ്യമേളയില്‍ പങ്കാളികളാകുന്നുണ്ട്.
ജഷന്‍മാള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളും ഗൃഹോപകരണങ്ങളും ഒരുക്കും. ജഷന്‍മാളില്‍ ഇന്ത്യന്‍ സ്കൂളിന്‍െറ ചരിത്രം അനാവരണം ചെയ്യുന്ന പ്രദര്‍ശനവും ഉണ്ട്.
കാര്‍ണിവലിന്‍െറ ഭാഗമായി ത്രീഡി ആര്‍ടിസ്റ്റുകളായ ജിന്‍സി ബാബുവും ലിംനേഷ് അഗസ്റ്റിനും ചോക്കുകൊണ്ടുള്ള ചിത്രം വരക്കും. രണ്ടു ദിനാര്‍ മുടക്കി പ്രവേശ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങള്‍ നേടാന്‍ അവസരമുണ്ട്. ഒന്നാം സമ്മാനം ‘മിത്സുബിഷി ഒൗട്ലാന്‍റര്‍’ മോഡല്‍ കാര്‍ ആണ്. നറുക്കെടുപ്പ് 30ന് നടക്കും. ഡോണര്‍ പാസ് എടുക്കുന്നവര്‍ക്ക് പ്രത്യേക സീറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 100 ദിനാറിന്‍െറ പാസില്‍ നാലുപേര്‍ക്ക് രണ്ടുദിവസവും സീറ്റ് ലഭിക്കും. 50 ദിനാറിന്‍െറ പാസ് എടുക്കുന്നവര്‍ക്ക് രണ്ടുപേര്‍ക്കുള്ള സീറ്റാണ് അനുവദിക്കുക. ഈ പാസുകള്‍ സ്കൂളില്‍ നിന്ന് ലഭിക്കുന്നതാണ്. എന്‍ട്രി ടിക്കറ്റ് ഫെയറിന്‍െറ പ്രവേശ കവാടത്തിലും ലഭിക്കും.
സ്കൂളിന് സമീപമുള്ള നാഷണല്‍ സ്റ്റേഡിയത്തില്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്.
പരിപാടിക്കത്തെുന്നവര്‍ക്ക് വാഹനങ്ങള്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത ശേഷം സ്കൂളിലത്തെുവാന്‍ ബസ് സര്‍വീസും ഏര്‍പ്പെടുത്തിയതായി സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ പറഞ്ഞു. ഫെയറില്‍ പ്രവാസികളുടെ പ്രിയ പത്രമായ ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ സജീവ സാന്നിധ്യമുണ്ടാകും.
‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ സ്റ്റാള്‍ (നമ്പര്‍-206) സന്ദര്‍ശിക്കുന്നവര്‍ക്ക് പ്രത്യേക നിരക്കില്‍ പത്രത്തിന്‍െറയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും വരിക്കാരാകാന്‍ അവസരമുണ്ട്.
ബഹ്റൈന്‍െറ വിവിധ പ്രദേശങ്ങളിലുള്ള ലേബര്‍ ക്യാമ്പുകളിലും മറ്റുമുള്ളവര്‍ക്ക് ഫെയറില്‍ എത്താന്‍ ബസ് സൗകര്യം ആവശ്യമുണ്ടെങ്കില്‍ അത് ഏര്‍പ്പെടുത്തും. ഇതിനായി 39259320 എന്ന നമ്പറില്‍ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.