താന്‍ കുട്ടിയെ രക്ഷിതാക്കളുടെ അടുത്ത് എത്താന്‍ സഹായിക്കുകയായിരുന്നെന്ന വാദവുമായി പ്രതി
text_fieldsമനാമ: കഴിഞ്ഞ ചൊവ്വാഴ്ച ഇന്ത്യക്കാരുടെ മകളായ സാറയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി പുതിയ വെളിപ്പെടുത്തല്‍ നടത്തിയതായി റിപ്പോര്‍ട്ട്. താന്‍ സാറയെ തട്ടിക്കൊണ്ടുപോകുകയായിരുന്നില്ളെന്നും രക്ഷിതാക്കളെ കണ്ടത്തൊന്‍ സഹായിക്കുകയാണ് ചെയ്തതെന്നും ഇയാള്‍ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഒറ്റക്ക് കാറിലിരുന്ന് കരഞ്ഞ കുട്ടിയെ രക്ഷിതാവിന്‍െറ അടുത്തത്തെിക്കാന്‍ ശ്രമിക്കുകയാണ് താന്‍ ചെയ്തതെന്നാണ് ഈ സംഭവത്തില്‍ ഉള്‍പ്പെട്ട 38കാരനായ യുവാവ് പറഞ്ഞതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവം നടന്ന് 21 മണിക്കൂറിനകം ഇയാളെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തപ്പോഴാണ് ഇയാള്‍ ഇങ്ങനെ പറഞ്ഞത്. കുട്ടി എവിടെയാണ് ഉള്ളതെന്ന് ചോദിച്ചപ്പോള്‍, കൃത്യമായി പറഞ്ഞുകൊടുക്കുകയും ചെയ്തു. തുടര്‍ന്നാണ് കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന ഏഷ്യന്‍ യുവതിയെയും അറസ്റ്റ് ചെയ്തത്.
ഈ മാസം രണ്ടിന് വൈകീട്ട് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുള്ള സാറ ഗ്രെയ്സിനെ ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് കണ്ടത്തെിയത്. ഈ സംഭവത്തില്‍ പിടിയിലായവര്‍ പാകിസ്താനില്‍ വേരുകളുള്ള ബഹ്റൈനി യുവാവും ഫിലിപ്പീന്‍സ് സ്വദേശിനിയായ യുവതിയുമാണ്.കുട്ടിയെ തട്ടികൊണ്ടുപോയ കാര്‍ ബുധനാഴ്ച കാലത്തുതന്നെ ഹൂറ കെ.എഫ്.സിയുടെ പുറകിലുള്ള ഗ്രൗണ്ടില്‍ നിന്നും കണ്ടത്തെിയിരുന്നു. സുസുകി ആള്‍ട്ടോ കാറിലെ ജി.പി.എസ് സംവിധാനം തകര്‍ക്കാന്‍ ശ്രമിച്ച നിലയിലായിരുന്നു.
ലക്നൊ സ്വദേശിനിയായ അനീഷ ചാള്‍സിന്‍െറ മകളാണ് സാറ ഗ്രെയ്സ്.സാറ ന്യൂ ഹൊറൈസണ്‍ സ്കൂള്‍ കിന്‍റര്‍ഗാര്‍ടന്‍ വിദ്യാര്‍ഥിനിയാണ്. ചൊവ്വാഴ്ച വൈകീട്ട് ഹൂറയിലെ ഡേ കെയര്‍ സെന്‍ററില്‍ നിന്ന് കുട്ടിയെയും വിളിച്ച് കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അനീഷ.
ഇവര്‍ ഹൂറയിലെ ഗോള്‍ഡന്‍ സാന്‍റ്സ് അപാര്‍ട്മെന്‍റിന് സമീപം നിര്‍ത്തിയ ശേഷം കുട്ടിയെ കാറിന്‍െറ പിന്‍സീറ്റിലിരുത്തി അടുത്തുള്ള കോള്‍ഡ് സ്റ്റോറില്‍ കയറി ഒരു മിനിറ്റിനകം തിരിച്ചത്തെിയെങ്കിലും അജ്ഞാതന്‍ കാറോടിച്ച് പോകുന്നതാണ് കണ്ടത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലത്തെി പരാതി നല്‍കുകയായിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നുള്ള അനീഷയുടെ സഹോദരനും ബഹ്റൈന്‍ പ്രവാസിയുമായ അനീഷ് ഫ്രാങ്ക് ചാള്‍സിന്‍െറ ഫേസ്ബുക് പോസ്റ്റ് ചൊവ്വാഴ്ച വൈകീട്ടുതന്നെ വൈറലായിരുന്നു.
ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് ആശങ്കയുടെ മണിക്കൂറുകള്‍ക്ക് വിരാമമിട്ട് കുട്ടിയെ കണ്ടത്തൊനായത്.
തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്നും ഒരു കിലോമീറ്ററിനുള്ളിലുള്ള ഫ്ളാറ്റില്‍ നിന്നുമാണ് കുട്ടിയെ കണ്ടത്തെിയത്.
സാറയെ കണ്ടത്തൊനായതില്‍ സന്തോഷം പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്റില്‍ കുറിപ്പെഴുതുകയും സാറയെ മോചിപ്പിക്കാനായതില്‍ ബഹ്റൈന് നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
എന്തിനാണ് സാറയെ തട്ടിക്കൊണ്ടുപോയത് എന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. പ്രതികള്‍ എന്ന് സംശയിക്കുന്നവരെ ഒരാഴ്ചത്തേക്ക് റിമാന്‍റ് ചെയ്തതായി ഫാമിലി ആന്‍റ് ചൈല്‍ഡ് അഫയേഴ്സ് ആക്ടിങ് ചീഫ് പ്രൊസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സാറക്ക് ഏതെങ്കിലും തരത്തിലുള്ള ഉപദ്രവം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടോ എന്ന കാര്യവും വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.