തടവുകാരന്‍േറത് സ്വാഭാവിക മരണമെന്ന് പ്രത്യേക അന്വേഷണ സംഘം
text_fieldsമനാമ: കഴിഞ്ഞ മാസം 30ന് തടവുകാരന്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികമായി ഒന്നുമില്ളെന്നും ഇത് സാധാരണ മരണമാണെന്നും അന്വേഷണത്തിനായി നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘാംഗം ഈസാ അല്‍ മന്നാഇ പ്രസ്താവിച്ചു.
സ്വാഭാവിക ഹൃദയാഘാതം മൂലമാണ് ഇയാള്‍ മരണപ്പെട്ടത്. പ്രത്യേക അന്വേഷണ സംഘം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മരണസമയത്ത് ഇയാളുടെ അടുത്തുണ്ടായിരുന്നവരെ മുഴുവന്‍ അന്വേഷണസംഘം ചോദ്യം ചെയ്യുകയും മൊഴി എടുക്കുകയു ചെയ്തിട്ടുണ്ട്. മരണപ്പെട്ടയാളുടെ പിതാവ്, ഭാര്യ, സഹോദരന്‍മാര്‍ എന്നിവരുമായും അന്വേഷണ സംഘം കൂടിക്കാഴ്ച നടത്തുകയുണ്ടായി.
ഇയാളുടെ മൃതദേഹത്തില്‍ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല എന്ന് ഇവരും വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ഭീകരവാദകേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 10ാം തിയതിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 12ാം തീയതി പബ്ളിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കിയ ഇയാളുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്‍െറയോ മറ്റോ യാതൊരു അടയാളങ്ങളും ഉണ്ടായിരുന്നില്ല.
മൃതദേഹം പരിശോധിക്കുകയും പോസ്റ്റ്മോര്‍ടം നടത്തുകയും ചെയ്ത ഡോക്ടറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസമയം ഇയാള്‍ ധരിച്ചിരുന്ന വസ്ത്രത്തില്‍ രക്്തത്തിന്‍െറയോ മറ്റോ പാടുകളൊന്നുമുണ്ടായിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇയാളുടെ മരണാനന്തരം ചിലര്‍ മരണം പൊലീസ് പീഢനം മൂലമാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.