കേരളീയ സമാജം ‘പ്രവാസി മിത്ര അവാര്‍ഡ്’ ഡോ. കെ.ടി. റബീഉള്ളക്ക് സമ്മാനിച്ചു
text_fieldsമനാമ: ബഹ്റൈന്‍ കേരളീയ സമാജം ഏര്‍പ്പെടുത്തിയ പ്രഥമ ‘പ്രവാസി മിത്ര അവാര്‍ഡ്’ പ്രമുഖ വ്യവസായി ഡോ.കെ.ടി.റബീഉള്ളക്ക് സമ്മാനിച്ചു. ഇന്നലെ വൈകീട്ട് സമാജത്തില്‍ നടന്ന ചടങ്ങില്‍ ശൈഖ നൂറ ബിന്‍ത് ഖലീഫ ആല്‍ ഖലീഫയാണ് അവാര്‍ഡ് നല്‍കിയത്. പ്രമുഖ പ്രഭാഷകന്‍ എം.പി. അബ്ദുസമദ് സമദാനി പ്രശസ്തി പത്രം സമ്മാനിച്ചു. സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണ പിള്ള അധ്യക്ഷനായ ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഇ.എം.അഷ്റഫ്, ആദില്‍ അല്‍ അസൂമി എം.പി, സമാജം ജന.സെക്രട്ടറി എന്‍.കെ.വീരമണി തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. ഗള്‍ഫിലെ ആരോഗ്യ സേവനരംഗത്തെ പ്രമുഖ സ്ഥാപനമായ ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്‍െറ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ റബീഉള്ള സാമൂഹിക സേവന രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.