കേരളീയ സമാജത്തില്‍ തെരഞ്ഞെടുപ്പ് ഉറപ്പായി
text_fieldsമനാമ: ബഹ്റൈന്‍ കേരളീയ സമാജത്തില്‍ പുതിയ ഭരണസമിതി ഭാരവാഹികളെ തെരഞ്ഞെടാന്‍ മത്സരം ഉറപ്പായി. പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതിയായിരുന്ന ഇന്നലെ ഡമ്മി സ്ഥാനാര്‍ഥികള്‍ മാത്രമാണ് പിന്‍വാങ്ങിയത്.
ഇതോടെ, ഒൗദ്യോഗിക പക്ഷത്തെ നയിക്കുന്ന പി.വി.രാധാകൃഷ്ണപിള്ളയുടെയും വിമത പക്ഷത്തെ നയിക്കുന്ന കെ.ജനാര്‍ദ്ദനന്‍െറയും പാനലുകള്‍ തമ്മില്‍ പോരാട്ടം നടക്കും. മാര്‍ച്ചിലായിരിക്കും തെരഞ്ഞെടുപ്പ്. വരും നാളുകളില്‍ ബഹ്റൈനിലെ മലയാളികളുടെ ഇടയിലെ പ്രധാന ചര്‍ച്ചയായി സമാജം തെരഞ്ഞെടുപ്പ് മാറും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സമാജത്തില്‍ യുനൈറ്റഡ് പാനലാണ് ഭരണത്തില്‍ വരുന്നത്. ഈ വര്‍ഷം ഭാരവാഹികള്‍ ആരാകണമെന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് പാനല്‍ രണ്ടായി പിരിയുകയായിരുന്നു. പല രീതിയിലുള്ള അനുരഞ്ജന ചര്‍ച്ചകള്‍ നടന്നെങ്കിലും യോജിപ്പിലത്തൊനായില്ല. ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി ഒഴികെയുള്ള എല്ലാ സ്ഥാനങ്ങളിലേക്കുമാണ് മത്സരം നടക്കുക. ഇരുപക്ഷവും എം.നൗഷാദിന്‍െറ പേരാണ് ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി സ്ഥാനത്തേക്ക് നല്‍കിയത്.
പി.വി.രാധകൃഷ്ണപിള്ള പ്രസിഡന്‍റായി മത്സരിക്കുന്ന പാനലിലെ മറ്റു മത്സരാര്‍ഥികള്‍: സെക്രട്ടറി-എന്‍.കെ.വീരമണി, വൈസ് പ്രസി.-ഫ്രാന്‍സിസ് കൈതാരത്ത്, അസി.സെക്രട്ടറി-സിറാജ് കൊട്ടാരക്കര, ട്രഷറര്‍-ദേവദാസ് കുന്നത്ത്, എന്‍റര്‍ടൈന്‍മെന്‍റ്-മനോഹരന്‍ പാവറട്ടി, സാഹിത്യ വിഭാഗം-സുധി പുത്തന്‍വേലിക്കര,മെമ്പര്‍ഷിപ്പ്-രാജേഷ് രാജപ്പന്‍, ലൈബ്രേറിയന്‍-ആര്‍.വിനയചന്ദ്രന്‍,ഇന്‍ഡോര്‍ ഗെയിംസ്-എം.നൗഷാദ്, ഓഡിറ്റര്‍-മനോജ്.
കെ.ജനാര്‍ദനന്‍ പ്രസിഡന്‍റായി മത്സരിക്കുന്ന പാനലിലെ മറ്റു മത്സരാര്‍ഥികള്‍: സെക്രട്ടറി-ഷാജി കാര്‍ത്തികേയന്‍, വൈസ് പ്രസി.-ജി.സതീഷ്, അസി.സെക്രട്ടറി- ജയന്‍.എസ്.നായര്‍, ട്രഷറര്‍-കെ.ശ്രീകുമാര്‍, എന്‍റര്‍ടൈന്‍മെന്‍റ്-ബിനോജ് മാത്യു, സാഹിത്യ വിഭാഗം-അനില്‍ കുമാര്‍ രാമകൃഷ്ണന്‍,മെമ്പര്‍ഷിപ്പ്-ബിജു ലക്ഷ്മണന്‍, ലൈബ്രേറിയന്‍-എം.ശ്രീധരന്‍.ഇന്‍ഡോര്‍ ഗെയിംസ്-എം.നൗഷാദ്, ഓഡിറ്റര്‍-മഹേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.