‘മെയ്ക് ഇന്‍ ഇന്ത്യ’ ആഘോഷങ്ങളില്‍ ബഹ്റൈന്‍ തൊഴില്‍ മന്ത്രിയും
text_fieldsമനാമ: മുംബൈയില്‍ ‘മെയ്ക് ഇന്‍ ഇന്ത്യ’ വാരാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടികളില്‍ തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദലി ഹുമൈദാന്‍െറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പങ്കെടുത്തു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ നിര്‍ദേശ പ്രകാരമാണ് മന്ത്രി ചടങ്ങില്‍ പങ്കെടുത്തത്. ഫെബ്രുവരി 13 മുതല്‍ 18 വരെയാണ് മുംബൈയില്‍ ‘മെയ്ക് ഇന്‍ ഇന്ത്യ’ വാരാചരണം നടക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ നിക്ഷേപകരും വാണിജ്യ പ്രമുഖരും നേതാക്കളും ഇതില്‍ പങ്കെടുക്കുന്നുണ്ട്.
വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് വഴിയൊരുക്കും. വിവിധ രാജ്യങ്ങളുമായി സാമ്പത്തിക-വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് ബഹ്റൈന്‍ ഇതില്‍ പങ്കാളിയായതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ സമ്പദ്ഘടന വളര്‍ച്ചയുടെ പാതയിലാണ്.
വിവിധ സാങ്കേതിക മേഖലകളില്‍ ഇന്ത്യയുടെ കഴിവും പരിചയവും ബഹ്റൈന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ബഹ്റൈനും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന സഹകരണവും ബന്ധവും ഇരു രാജ്യങ്ങളിലെയും സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.