സമാജം നാടകമത്സരത്തിന് ഇന്ന് തിരശ്ശീല വീഴും
text_fieldsമനാമ: കേരളീയ സമാജം സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നാടക മത്സരത്തില്‍ ഇന്ന് രാത്രി എട്ടുമണിക്ക് ജ്യോതിസ് അവതരിപ്പിക്കുന്ന ‘കുരുക്ഷേത്രത്തിനപ്പുറം’ എന്ന നാടകം അരങ്ങിലത്തെും. ഇതോടെ അഞ്ചുനാള്‍ നീണ്ട നാടകമത്സരത്തിന് തിരശ്ശീല വീഴും.
രവീന്ദ്രന്‍ ചെറുവത്തൂരാണ് ‘കുരുക്ഷേത്രത്തിനപ്പുറം’ എഴുതിയത്. സംവിധാനം-സുരേഷ് പെണ്ണൂകര.
അഭിനേതാക്കള്‍-മനോഹരന്‍ പാവറട്ടി, ബന്‍സുഗണന്‍, ഗിരീഷ് ദേവ്, സജീവന്‍, സുരേഷ്, ജയചന്ദ്രന്‍, ഷിബു ഗുരുവായൂര്‍, ലജി തോമസ്, ബിനോജ് പാവറട്ടി, സുരേഷ് കര്‍ത്ത, സജീവന്‍ ചെറുകുന്നത്ത്, ബിജുമോന്‍, ലളിത ധര്‍മരാജ്. അണിയറയില്‍-ചന്ദ്രന്‍ വിളയാറ്റൂര്‍, ദിനേശ് മാവൂര്‍, ഷംസീര്‍, ആശാമോന്‍ കൊടുങ്ങല്ലൂര്‍. ഭരണവര്‍ഗത്തിന്‍െറ കാപട്യങ്ങളാണ് നാടകത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്.
ഗള്‍ഫ് നാടക അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും നാടകങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
ഇതില്‍ നിന്നാണ് മികച്ച നാടകവും മറ്റും തെരഞ്ഞെടുക്കുന്നത്. മാര്‍ച്ച് അവസാനമാണ് ഫലപ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.