ബഹ്റൈനില്‍ 36,000 അനധികൃത പ്രവാസി തൊഴിലാളികളെന്ന്
text_fieldsമനാമ: ബഹ്റൈനില്‍ ഇപ്പോഴും 36,000 അനധികൃത പ്രവാസി തൊഴിലാളികളുണ്ടെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) അധികൃതര്‍ വ്യക്തമാക്കി.
3,782പേര്‍ക്കെതിരെ ‘റണ്‍എവെ’ കേസ് നിലവിലുണ്ടെന്നും എല്‍.എം.ആര്‍.എ ഓപറേഷന്‍സ് വൈസ് പ്രസിഡന്‍റ് അലി അല്‍ കൂഹ്ജി പറഞ്ഞു. ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രിയുടെ ‘ട്രെയ്ഡ് ആന്‍റ് ടീട്ടെയ്ല്‍ സെക്റ്റര്‍’ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേംബറിന്‍െറ സനാബിസ് ആസ്ഥാനത്തായിരുന്നു യോഗം. ആറു മാസം മുമ്പ് അനധികൃത തൊഴിലാളികളുടെ എണ്ണം 60,000 ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുമാപ്പ്, പരിശോധനകള്‍, ബോധവത്കരണ കാമ്പയിനുകള്‍ തുടങ്ങിയവ വഴിയാണ് ഈ എണ്ണം ഗണ്യമായി കുറഞ്ഞത്. ഇക്കാലയളവില്‍ ബഹ്റൈന്‍ വിട്ടുപോയ തൊഴിലാളികളുടെ എണ്ണം 17,000ത്തോളം വരും. പൊതുമാപ്പുവേളയില്‍ രേഖകള്‍ ശരിയാക്കിയ ആയിരക്കണക്കിനാളുകളാണ് ബഹ്റൈനില്‍ തുടരുന്നത്. ‘റണ്‍എവെ’ പരാതികള്‍ നല്‍കിയത് തൊഴിലുടമകളാണ്.
ആറുമാസം നീണ്ട പൊതുമാപ്പുകാലം ഇക്കഴിഞ്ഞ ഡിസംബര്‍ 31നാണ് അവസാനിച്ചത്. ഈ കാലയളവില്‍ 42,019 പ്രവാസി തൊഴിലാളികള്‍ അവരുടെ രേഖകള്‍ ശരിയാക്കുകയോ ബഹ്റൈന്‍ വിടുകയോ ചെയ്തതായി എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ അല്‍ അബ്സി കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
ഇതില്‍ 76ശതമാനവും രേഖകള്‍ ശരിയാക്കി ബഹ്റൈനില്‍ തുടരാന്‍ താല്‍പര്യപ്പെട്ടവരാണ്. കോടതിയില്‍ കേസുകള്‍ ഉള്ളവര്‍ക്കും പണമിടപാടുമായി ബന്ധപ്പെട്ട് യാത്രാനിരോധമുള്ളവര്‍ക്കും സന്ദര്‍ശന വിസ കഴിഞ്ഞും ബഹ്റൈനില്‍ തങ്ങിയവര്‍ക്കും പൊതുമാപ്പിന്‍െറ ആനുകൂല്യം ലഭിച്ചിട്ടില്ല.
ഇതിനിടെ, പുതിയ ഇലക്ട്രോണിക് സംവിധാനം വഴി 61,000 കൊമേഴ്സ്യല്‍ രജിസ്ട്രേഷനുകള്‍ (സി.ആര്‍.)പുതുക്കാനായെന്ന് വ്യവസായ, വ്യാപാര ടൂറിസം മന്ത്രാലയത്തിലെ ആഭ്യന്തര വ്യാപാരകാര്യ കൗണ്‍സിലര്‍ മുഹമ്മദ് അല്‍ ഹമാദി പറഞ്ഞു. ഈ സംവിധാനം വഴി 5,658 പുതിയ അപേക്ഷകളും വന്നതായി അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.