പുഷ്പ-ഫല പ്രദര്‍ശനത്തില്‍ വന്‍ ജനപ്രവാഹം
text_fieldsമനാമ: എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന അന്താരാഷ്ട്ര പുഷ്പ-ഫല പ്രദര്‍ശനം ആയിരങ്ങളെ ആകര്‍ഷിക്കുന്നു. മേള ഇന്ന് അവസാനിക്കും.
കാര്‍ഷിക മേഖലക്ക് പ്രോത്സാഹനം നല്‍കുന്നതിനും ആധുനിക കാര്‍ഷിക സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതിനും ചെടികളും വിത്തുകളും ഉല്‍പന്നങ്ങളും വില്‍ക്കുന്നതിനുമുള്ള വേദിയാണിത്. ചെടികളുടെ ഫലപ്രദമായ പരിചരണം, മെച്ചപ്പെട്ട ഉല്‍പാദനം, അനുയോജ്യമായ കീടനാശിനികള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ നിര്‍ദേശങ്ങളും ലഭിക്കുന്നുണ്ട്. സ്വദേശികളും വിദേശികളും ഒരുപോലെ പ്രദര്‍ശനത്തിനത്തെുന്നുണ്ട്.
കാര്‍ഷിക മേഖലയില്‍ നിക്ഷേപത്തിന് താല്‍പര്യമുള്ളവര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ലഭിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളും യുവാക്കളും കാര്‍ഷിക മേഖലയിലേക്ക് കടന്നുവരുന്നതില്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.
പുഷ്പ-ഫല പ്രദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് പ്രത്യേക പുരസ്കാരങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.