പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി: നിര്‍ദേശം സെന്‍ട്രല്‍ ബാങ്ക് തള്ളി
text_fieldsമനാമ: പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഈടാക്കാനുള്ള പാര്‍ലമെന്‍ററി കമ്മിറ്റി നിര്‍ദേശം ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്ക് തള്ളി. ഇത് രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും ആഗോള തലത്തില്‍ പ്രതിച്ഛായ തകര്‍ക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് വിലയിരുത്തി.
എണ്ണ വിലയിടിവിനെ തുടര്‍ന്ന് വരുമാനം വൈവിധ്യവത്കരിക്കുന്നതിന്‍െറ ഭാഗമായാണ് പാര്‍ലമെന്‍റ് ധനകാര്യ കമ്മിറ്റി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.
അഞ്ച് എം.പിമാരടങ്ങുന്ന സംഘമാണ് നിര്‍ദേശം അവതരിപ്പിച്ചത്. എന്നാല്‍ രാജ്യത്തെ ബാങ്കിങ്, വ്യാപാര മേഖലയെ നീക്കം തകര്‍ക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് ചൂണ്ടിക്കാട്ടി. നികുതി ഈടാക്കിയാല്‍ പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നത് കുറയും. ഇത് സമ്പദ്വ്യവസ്ഥയെ ബാധിക്കും. ബാങ്കുകളുടെ പ്രവര്‍ത്തന ചെലവ് കൂടും.
കൂടുതല്‍ ധനകാര്യ സ്ഥാപനങ്ങളെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യം നിറവേറ്റാന്‍ കഴിയില്ളെന്നും മത്സരക്ഷമത ഇല്ലാതാകുമെന്നും സെന്‍ട്രല്‍ ബാങ്ക് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.