എ.ടി.എമ്മില്‍ നിന്ന് കാര്‍ഡ് വിവരം ചോര്‍ത്താന്‍ ഉപകരണം; അന്വേഷണം ആരംഭിച്ചു
text_fieldsമനാമ: എ.ടി.എമ്മില്‍ നിന്ന് പണം എടുക്കാനായി കാര്‍ഡ് ഇടുമ്പോള്‍, കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന ഉപകരണം കണ്ടത്തെിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ജുഫൈറിലെ അല്‍ ജസീറ സൂപ്പര്‍ മാര്‍ക്കറ്റിനുസമീപമുള്ള നാഷണല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍െറ (എന്‍.ബി.ബി.) എ.ടി.എമ്മില്‍ പണമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ ഉപകരണം ഒരു ഉപഭോക്താവിന്‍െറ ശ്രദ്ധയില്‍ പെട്ടത്. കാര്‍ഡിന്‍െറ നമ്പറും പിന്‍ നമ്പറും ചോര്‍ത്തി കാര്‍ഡിന്‍െറ ഡ്യൂപ്ളിക്കേറ്റ് നിര്‍മ്മിച്ച് പിന്നീട് തട്ടിപ്പ് നടത്താനാണ് ശ്രമം എന്ന് കരുതുന്നു. ഈ ഉപകരണത്തിന്‍െറ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ഉടന്‍ വൈറലാവുകയും ചെയ്തു.
എ.ടി.എമ്മുകള്‍ കേന്ദ്രീകരിച്ച തട്ടിപ്പുകളെ കുറിച്ചുള്ള വീഡിയോയിയില്‍ ഈയിടെ സമാന ഉപകരണം കണ്ടിരുന്നെന്നും അതാണ് തട്ടിപ്പ് പെട്ടെന്ന് തിരിച്ചറിയാന്‍ കാരണമെന്നും ഈ ഉപകരണം കണ്ടത്തെിയ ആളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
എ.ടി.എമ്മുകള്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പിനെതിരെ കടുത്ത ജാഗ്രത വേണമെന്ന് സുരക്ഷാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.
പല രൂപത്തിലുള്ള തട്ടിപ്പുകളാണ് എ.ടി.എമ്മുകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്. രഹസ്യ കാമറകള്‍ ഉപയോഗിച്ച് കാര്‍ഡ് വിവരങ്ങള്‍ പകര്‍ത്തുന്ന രീതിയും നിലവിലുണ്ട്. കാര്‍ഡിന്‍െറ മാഗ്നെറ്റിക് സ്ട്രിപ് പകര്‍ത്തുക, ഇ.എം.വി. ചിപ് പകര്‍ത്തുക തുടങ്ങിയ രീതിയും ലോകത്തിന്‍െറ പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എ.ടി.എമ്മിന് ചുറ്റുപാടുമുള്ള വസ്തുക്കള്‍ നിരീക്ഷിക്കുന്നത് സുരക്ഷ ഉറപ്പാക്കാന്‍ എപ്പോഴും നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. ബാങ്കുകള്‍ ഇടവിട്ട വേളകളില്‍ ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതും നന്നാകും. ചിലപ്പോള്‍ ഏത് സാധാരണക്കാരനും ഒറ്റനോട്ടത്തില്‍ തന്നെ പന്തികേട് ബോധ്യപ്പെടാം. ഒന്നു അമര്‍ത്തിയാല്‍ വേറിട്ടുപോകുന്ന സാധനങ്ങളാണ് പലപ്പോഴും തട്ടിപ്പുകാര്‍ എ.ടി.എമ്മില്‍ ഘടിപ്പിക്കുന്നത്. പിന്‍ നമ്പര്‍ അടിക്കുന്നതിനുമുമ്പ് ആരും അത് കാണുന്നില്ളെന്നും പകര്‍ത്തുന്നില്ളെന്നും ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍, എ.ടി.എം ഉപയോഗത്തെക്കുറിച്ചുള്ള പല മുന്നറിയിപ്പുകളും ജനങ്ങള്‍ പൊതുവെ അവഗണിക്കുന്ന പ്രവണതായാണുള്ളത്. ഇത് സംബന്ധിച്ച് ബാങ്കുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ പോലും പലരും യഥാവിധി വായിച്ചുവിലയിരുത്താറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.