തീവ്രവാദത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി
text_fieldsമനാമ: വിഘടന വാദത്തിന് സമൂഹത്തില്‍ ചലനമുണ്ടാക്കാന്‍ സാധിക്കില്ളെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ പറഞ്ഞു.
രാജ്യത്തെ പൗരപ്രമുഖരെയും മാധ്യമപ്രവര്‍ത്തകരെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ തുറന്ന കണ്ണുമായി പൗരന്‍മാര്‍ നിലകൊള്ളേണ്ടതുണ്ട്. നമ്മുടെ അശ്രദ്ധയില്‍ സമൂഹത്തിന്‍െറ സ്വാസ്ഥ്യം തകര്‍ക്കാന്‍ ശത്രുക്കള്‍ക്ക് സാധിക്കും. രാജ്യ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താന്‍ കൂട്ടായി ശ്രമിക്കേണ്ട ഘട്ടമാണിത്. സുരക്ഷാ മേഖലയില്‍ വരുന്ന വീഴ്ച്ച സമൂഹത്തില്‍ വലിയ കുഴപ്പങ്ങള്‍ക്കും രക്തച്ചൊരിച്ചിലിനും കാരണമാകും.
ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. സമാധാനം നിറഞ്ഞ അന്തരീക്ഷത്തില്‍ മാത്രമേ സാമ്പത്തിക വളര്‍ച്ചയും പുരോഗതിയും കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. വിവിധ പ്രദേശങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.