കെ.എസ്.സി.എ ബാലകലാവേദി രൂപവത്കരിച്ചു
text_fieldsമനാമ: കേരള സോഷ്യല്‍ ആന്‍റ് കള്‍ചറല്‍ അസോസിയേഷന്‍ മലയാള പാഠശാലാ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ബാലകലാവേദി രൂപവത്കരിച്ചു. സംഘടനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബാലകലാവേദിയുടെ ഉദ്ഘാടനം സോപാന കലാകാരന്‍ സന്തോഷ് കൈലാസ് നിര്‍വഹിച്ചു.
കല കേവല വിനോദ ഉപാധിയല്ളെന്നും സാംസ്കാരിക പ്രതീകമാണെന്നും അദ്ദേഹം അഭിപ്രായപെട്ടു. തുടര്‍ന്ന് ‘ഇടക്ക’ എന്ന വാദ്യോപകരണത്തെക്കുറിച്ച് ക്ളാസെടുത്തു. സോപാന സംഗീതം ആലപിച്ചാണ് ബാലകലാവേദി ഉദ്ഘാടനം ചെയ്തത്.
യോഗത്തില്‍ ബാലകലാവേദി പ്രസിഡന്‍റ് അര്‍ജുന്‍ സന്തോഷ് അധ്യക്ഷനായിരുന്നു. സെക്രട്ടറി തീര്‍ഥ മനോജ് സ്വാഗതം ആശംസിച്ചു.
അസോസിയേഷന്‍ പ്രസിഡന്‍റ് സുനില്‍ എസ്.പിളള, സെക്രട്ടറി പ്രവീണ്‍ നായര്‍, കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി സുധി പുത്തന്‍വേലിക്കര, അസോസിയേഷന്‍ സാഹിത്യവിഭാഗം സെക്രട്ടറി ബാലചന്ദ്രന്‍ കൊന്നക്കാട് എന്നിവര്‍ സംസാരിച്ചു. ബാലകലാവേദി രക്ഷാധികാരി ഷീജ ജയന്‍ പ്രവര്‍ത്തനരേഖ അവതരിപ്പിച്ചു.
ബാല കലാവേദി വൈസ് പ്രസിഡന്‍റ് സനു.പി.സജി നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. അര്‍പ്പിത പി.അജയ് അവതാരകയായിരുന്നു. ഷീജ ജയന്‍ രക്ഷാധികാരിയും, രേഖ രമേഷ്, ഷജിന വിനോദ്, രഞ്ജിത്ത് നായര്‍ എന്നിവര്‍ സഹരക്ഷാധികാരികളായുമുള്ള ഭരണസമിതിയാണ് ബാലകലാവേദിയുടെ പ്രവര്‍ത്തനം നടത്തുന്നത്. മലയാള പാഠശാലാ വിദ്യാര്‍ഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാല കലാവേദി പ്രവര്‍ത്തിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
അസോസിയേഷന്‍ സാഹിത്യ വിഭാഗം ലൈബ്രറി മലയാളം പാഠശാലയിലെ കുട്ടികള്‍ക്കായി തുറന്നുകൊടുക്കുമെന്നും അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.