മാലികിയയിലെ തീപിടിത്തം: തൊഴിലാളികള്‍ സഹായം തേടുന്നു
text_fieldsമനാമ: കഴിഞ്ഞ ദിവസം മാലികിയയിലുണ്ടായ തീപിടിത്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട തൊഴിലാളികള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി സഹായം തേടുന്നു. 63 തൊഴിലാളികളെയാണ് തീപിടിത്തം ബാധിച്ചത്.
സംഭവം നടന്ന് തൊട്ടടുത്ത ദിവസം തന്നെ ഇവര്‍ക്ക് സഹായവുമായി ‘മൈഗ്രന്‍റ് വര്‍ക്കേഴ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി’ രംഗത്തത്തെിയിരുന്നു.
അത്യാവശ്യത്തിനുള്ള തുണിയും മറ്റും സാധനങ്ങളും ഇവര്‍ നല്‍കി. ഒരാഴ്ചയോളം ഇവര്‍ക്ക് സമീപത്തെ റസ്റ്റോറന്‍റില്‍ നിന്ന് രണ്ടുനേരം ഭക്ഷണം എത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ തൊഴിലാളികള്‍ക്ക് കിടക്കയും പാചക സാമഗ്രികളും പാത്രങ്ങളും മറ്റും എത്തിക്കുമെന്ന് ‘മൈഗ്രന്‍റ് വര്‍ക്കേഴ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി’ ചെയര്‍പേഴ്സണ്‍ മരിയെറ്റ ഡയസ് അറിയിച്ചു. തൊഴിലാളികളെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 39452470 എന്ന നമ്പറില്‍ ബന്ധപ്പെടാം. അഗ്നിബാധയില്‍ ലക്ഷങ്ങളുടെ സാധനങ്ങള്‍ നശിച്ചതായാണ് റിപ്പോര്‍ട്ട്. ഇവിടുത്തെ 60 മീറ്റര്‍ ചുറ്റളവില്‍ പടര്‍ന്ന തീ ഏറെ നേരത്തെ ശ്രമഫലമായാണ് അണച്ചത്. കഴിഞ്ഞ ശനിയാഴ്ച കാലത്ത് ഒമ്പതരയോടെ ഫാമിലുണ്ടായ തീപിടിത്തം തൊട്ടടുത്ത ലേബര്‍ ക്യാമ്പിലേക്കും മരപ്പണിശാലയിലേക്കും പടരുകയായിരുന്നു. ക്യാമ്പിലുള്ളവരില്‍ ഭൂരിഭാഗവും ബംഗ്ളാദേശ് സ്വദേശികളാണ്. ശേഷിക്കുന്നവര്‍ ഇന്ത്യക്കാരാണ്. ഇവര്‍ വര്‍ക്സൈറ്റില്‍ നിന്ന് തിരിച്ചത്തെിയപ്പോള്‍ ഒരു സാധനവും ബാക്കിയുണ്ടായിരുന്നില്ല. തീപിടിത്തത്തിനിടെ സ്വന്തം സാധനങ്ങള്‍ എടുക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ഒട്ടുമിക്കവരുടെയും പാസ്പോര്‍ടും പണവും നഷ്ടമായി. മറ്റുചിലരുടെ തുണികളും മറ്റു രേഖകളും കത്തിനശിച്ചു. തുഛമായ ശമ്പളം ലഭിക്കുന്നവരാണ് പലരും. ഏറെ നാള്‍ കൊണ്ട് സ്വരൂപിച്ച പണമാണ് പലര്‍ക്കും നഷ്ടപ്പെട്ടത്.
തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ കൂടെക്കൂടെയുള്ള പരിശോധന നിര്‍ബന്ധമാണെന്ന് മരിയെറ്റ ഡയസ് പറഞ്ഞു. ഇവര്‍ക്ക് മെച്ചപ്പെട്ട വേതനം ലഭ്യമാക്കണം.
എന്നാല്‍ വൃത്തിയുള്ള സ്ഥലത്ത് താമസം കണ്ടത്തൊനാകും. സുരക്ഷാസംവിധാനങ്ങളും കാര്യക്ഷമമാക്കണം. ലോകസമ്പദ് വ്യവസ്ഥയുടെ അവിഭ്യാജ്യ ഘടകമാണ് പ്രവാസികള്‍. അവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടാകേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.