‘ബഹ്റൈന്‍ ഹിസ്ബുല്ല’ ഗ്രൂപ്പ് നേതാക്കള്‍ക്ക് തടവും പിഴയും
text_fieldsമനാമ: നിയമവിരുദ്ധമായി ഭീകരസംഘടനയുണ്ടാക്കുകയും ആയുധങ്ങള്‍ ശേഖരിക്കുകയും ചെയ്ത കേസില്‍ ‘ബഹ്റൈന്‍ ഹിസ്ബുല്ല’ ഗ്രൂപ്പ് നേതാക്കളെന്ന് സംശയിക്കുന്ന 10 പേര്‍ക്കെതിരെ ഹൈക്രിമിനല്‍ കോടതി തടവുശിക്ഷയും പിഴയും വിധിച്ചു. എട്ടുപേര്‍ക്ക് 15 വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചത്. ഇതില്‍ രണ്ടുപേര്‍ 200,000 ദിനാര്‍ പിഴ ഒടുക്കുകയും വേണം.
ഒമ്പത്, പത്ത് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും 500 ദിനാര്‍ പിഴയും ഒടുക്കാനാണ് വിധി. പത്തുപേരുടെയും പൗരത്വവും റദ്ദാക്കും. ഭീകര ഗ്രൂപ്പ് നടത്തല്‍, ആയുധങ്ങള്‍ സൂക്ഷിക്കല്‍, പൊലീസിനെ വധിക്കാന്‍ ശ്രമിക്കല്‍, അനധികൃതമായുള്ള സംഘം ചേരല്‍, കലാപം, സ്ഫോടക വസ്തുശേഖരിക്കല്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരായ കുറ്റം.
ഭീകരപ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടത്തുന്നതുവരെ സംഘടനയുടെ പേര് വെളിപ്പെടുത്താതുള്ള പ്രവര്‍ത്തനങ്ങളാണ് ഇവര്‍ പദ്ധതിയിട്ടത്. 2014 ജൂണ്‍ 23ന് ഇവര്‍ ആദ്യ ആക്രമണം നടത്തുകയും ഇതിന്‍െറ ഉത്തരവാദിത്തം ഏല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് നുവൈദ്റാത്തില്‍ അനധികൃത റാലി നടത്തുകയും റോഡ് തടസപ്പെടുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.