പള്ളി ബഹിഷ്കരണം: ആഹ്വാനം മതശാസനകള്‍ക്കെതിര്
text_fieldsമനാമ: ബഹ്റൈനില്‍ പള്ളികള്‍ ബഹിഷ്കരിക്കാനും വെള്ളിയാഴ്ച്ച ജുമുഅ മുടക്കാനുമുള്ള ചിലരുടെ ആഹ്വാനം മതശാസനകള്‍ക്ക് വിരുദ്ധമാണെന്ന് ജഅ്ഫരീ ഒൗഖാഫ് വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുതല്‍ ഇത്തരത്തിലുള്ള ആഹ്വാനം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. റമദാനില്‍ പള്ളികളിലുള്ള ആരാധനാകര്‍മങ്ങള്‍ മുടക്കുന്നതിനും ജുമുഅ നടക്കുന്നത് ബഹിഷ്കരിക്കുന്നതിനുമുള്ള ആഹ്വാനം ജനങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തിന് തടയിടുന്നതാണ്. ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുകയും ആരാധനാലയങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്ന നിലപാടാണ് ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നാലെ പോവരുതെന്നും അര്‍ഹിക്കുന്ന അവജ്ഞയോടെ ഇത് തള്ളണമെന്നും ജഅ്ഫരീ ഒൗഖാഫ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
രാജ്യത്തെ മുഴുവന്‍ ആരാധനലായങ്ങള്‍ക്കും ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താന്‍ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്. ആരെയും പള്ളികളില്‍ നിന്ന് തടയുകയോ ജുമുഅ നടത്താന്‍ അനുവദിക്കാതിക്കാതിരിക്കുകയോ ചെയ്യുന്നില്ളെന്ന് ഉറപ്പുവരുത്തുമെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു. പള്ളി ഇമാമുകളും പണ്ഡിതരും ഖതീബുമാരും മത പ്രഭാഷണങ്ങളുടെ മാന്യത കാത്തുസൂക്ഷിക്കണമെന്ന് ജഅ്ഫരീ വഖ്ഫ് കൗണ്‍സില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
മതവേദികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് എതിരെയാണ് ഈയിടെ നിയമം പാസാക്കിയിട്ടുള്ളത്. ഇത് ഒരു തരത്തിലും മസ്ജിദുകളടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. മതപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും മുടക്കമില്ലാതെ തുടരുന്നതിനാവശ്യമായ സംവിധാനം ഒരുക്കിയിട്ടുണ്ട്്. ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനും ജനങ്ങള്‍ക്കിടയില്‍ യോജിപ്പും ഐക്യവും സാധ്യമാക്കുന്നതിനുമാണ ് ഭരണാധികാരികള്‍ ശ്രമിക്കുന്നതെന്നും അതിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും ജഅ്ഫരീ ഒൗഖാഫ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.