നയങ്ങള്‍ക്ക് കരുത്തായി നിലകൊള്ളുന്ന ജനത അഭിമാനമെന്ന് ഹമദ് രാജാവ്
text_fieldsമനാമ: റമദാന്‍ വേളയില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ കാപിറ്റല്‍ ഗവര്‍ണറേറ്റിലെ പൗരന്‍മാര്‍ക്ക് സാഖില്‍ പാലസില്‍ സ്വീകരണമൊരുക്കി. ജനങ്ങള്‍ രാജാവിന് റമദാന്‍ ആശംസകള്‍ നേര്‍ന്നു. ബഹ്റൈന്‍െറ വികസനവും പുരോഗതിയും മുന്‍നിര്‍ത്തിയുള്ള ഹമദ് രാജാവിന്‍െറ നടപടികള്‍ക്ക് സ്വീകരണത്തില്‍ പങ്കെടുത്തവര്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചു.
രാജ്യപുരോഗതിക്കായുള്ള നയങ്ങള്‍ക്ക് കരുത്തായി നിലകൊള്ളുന്ന ജനത അഭിമാനമാണെന്ന് രാജാവ് തന്‍െറ പ്രസംഗത്തില്‍ പറഞ്ഞു.
റമദാന്‍ പൊറുക്കലുകളുടെ മാസമാണ്. ഈ വേളയില്‍ സമൂഹത്തില്‍ വിവിധ അംഗങ്ങള്‍ തമ്മിലുള്ള സ്നേഹവും വിശ്വാസവും കൂടുതല്‍ ദൃഢമാകേണ്ടതുണ്ട്. വികസന പ്രക്രിയയുമായി ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. പുരോഗതിക്ക് സുരക്ഷയും സമാധാനവും അനിവാര്യഘടകങ്ങളാണ്. മേഖലയിലെ പലരാഷ്ട്രങ്ങളിലും അസ്ഥിരമായ സാഹചര്യം നിലനില്‍ക്കുന്ന അവസ്ഥയില്‍ വൈദേശിക ഇടപെടലുകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ബഹ്റൈന്‍ ജനതക്ക് തികഞ്ഞ അവബോധമുണ്ടെന്നത് പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്.
സഹവര്‍ത്തിത്വത്തിന്‍െറയും ആധുനികതയുടെയും ഇടമായി രാജ്യം തുടരുമെന്നും രാജാവ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.