ജി.സി.സി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് ബഹ്റൈനിലേക്കുള്ള വിസ മാനദണ്ഡങ്ങളില്‍ മാറ്റം
text_fieldsമനാമ: ജി.സി.സി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് ബഹ്റൈനിലേക്കുള്ള വിസ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായി നാഷണാലിറ്റി, പാസ്പോര്‍ട് ആന്‍റ് റസിഡന്‍റ്സ് അഫയേഴ്സ് (എന്‍.പി.ആര്‍.എ) ഡയറക്ടര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണിത്. പുതിയ മാറ്റമനുസരിച്ച് ബഹ്റൈനിലേക്ക് വിസ വേണമെങ്കില്‍ പാസ്പോര്‍ട് കാലാവധി മൂന്ന് മാസമെങ്കിലും ശേഷിച്ചാല്‍ മതി. എന്നാല്‍ ഇത്രയും കാലം നിര്‍ദിഷ്ട രാജ്യത്തെ റസിഡന്‍റ് പെര്‍മിറ്റ് ഉണ്ടായിരിക്കണം. പാസ്പോര്‍ട് കാലാവധി ആറുമാസമെങ്കിലും വേണമെന്നായിരുന്നു ഇതുവരെയുള്ള നിയമം. ടൂറിസ്റ്റുകളെയും ബിസിനസ് രംഗത്തുള്ളവരെയും കൂടുതലായി ആകര്‍ഷിക്കുക എന്നതാണ് പുതിയ നീക്കത്തിന്‍െറ അടിസ്ഥാനം. സുരക്ഷാകാര്യങ്ങളില്‍ അനുരഞ്ജനമില്ലാതെ വ്യോമഗതാഗതം വര്‍ധിപ്പിക്കാനും ഇത് ഉപകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് എയര്‍പോര്‍ട്ടില്‍ ‘ഓണ്‍ അറൈവല്‍ വിസ’ നല്‍കുന്ന സംവിധാനം നേരത്തെ തന്നെ ബഹ്റൈനില്‍ നിലവിലുണ്ട്. ഇത് ഉപയോഗപ്പെടുത്തുന്ന മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് പുതിയ ഇളവുകള്‍ കൂടുതല്‍ ഉപകാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.