ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട്മെന്‍റ്: രണ്ടുപേര്‍ക്ക് ജയില്‍ ശിക്ഷ
text_fieldsമനാമ: പൊലീസുകാര്‍ക്കുനേരെ തീവ്രവാദി ആക്രമണം നടത്താനായി കൗമാരക്കാരെ റിക്രൂട്ട് ചെയ്ത കേസില്‍ രണ്ട് ബഹ്റൈന്‍ പൗരന്‍മാര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചു. 21ഉം 17 വയസുള്ളവരാണ് പ്രതികള്‍. 21 വയസുകാരന് 10 വര്‍ഷമാണ് ശിക്ഷ.
പ്രായം പരിഗണിച്ച് രണ്ടാമത്തെയാള്‍ക്ക് മൂന്ന് വര്‍ഷം മാത്രം ശിക്ഷ അനുഭവിച്ചാല്‍ മതി. രണ്ടുപേരുടെയും പൗരത്വം റദ്ദാക്കാനും ഉത്തരവുണ്ട്. നിരോധിക്കപ്പെട്ട ‘അല്‍ വഫ ഇസ്ലാമിക് മൂവ്മെന്‍റി’ന്‍െറ സായുധ വിഭാഗത്തില്‍ പെട്ടവരാണ് ഇവര്‍.
പൊലീസുകാരെ വധിക്കാനും മുറിവേല്‍പ്പിക്കാനും രാജ്യത്ത് വിഭാഗീയത വളര്‍ത്താനുമാണ് പിടിയിലായവര്‍ കൗമാരക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. വിദേശ ശക്തികളാണ് ഇവര്‍ക്ക് ധനസഹായം നല്‍കിയത്.
ഇവര്‍ക്ക് രാജ്യത്ത് നടന്ന നിരവധി ഭീകരാക്രമണങ്ങളുമായി ബന്ധമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. അക്രമത്തിന് നേതൃത്വം നല്‍കല്‍, പെട്രോള്‍ ബോംബ് കൈവശം വക്കല്‍, നിരോധിത സംഘടനയില്‍ പ്രവര്‍ത്തിക്കല്‍ തുടങ്ങിയ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.