സുഷമ സ്വരാജ് ഇടപെട്ടു; അജിത്കുമാര്‍ നാട്ടിലെത്തി
text_fieldsമനാമ: ജോലി ചെയ്ത സ്ഥാപനത്തിലെ അധികൃതരുടെ മനുഷ്യത്വ വിരുദ്ധ നിലപാട് മൂലം മകളുടെ വിവാഹം മാറ്റിവക്കേണ്ടി വന്ന കോട്ടയം പാമ്പാടി വെള്ളൂര്‍ സ്വദേശി സി.എം.അജിത്കുമാര്‍ ഒടുക്കം നാട്ടിലത്തെി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍െറ ഇടപെടലാണ് അജിത്തിന് തുണായയത്. സുഷമയുടെ ട്വിറ്റര്‍ എക്കൗണ്ടില്‍ അഭിലാഷ് ജി.നായര്‍ എന്നയാള്‍ ഏതാനും ആഴ്ചകളായി ഈ വിഷയം ഉന്നയിക്കുന്നുണ്ടായിരുന്നു. തുടര്‍ന്നാണ് മന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്.
അജിത്കുമാര്‍ തൊഴില്‍ചെയ്ത സ്ഥാപനം വിസ കാന്‍സല്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കാത്തതുമൂലം യാത്രമുടങ്ങിയതിനാല്‍ ഇദ്ദേഹത്തിന്‍െറ മകളുടെ വിവാഹം രണ്ടുതവണയാണ് മാറ്റേണ്ടി വന്നത്. അജിത്കുമാറിന്‍െറ വിസ ജനുവരി ഏഴിന് തീര്‍ന്നിരുന്നു. രണ്ടു വര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് രാജിവെക്കുന്നതായി കാണിച്ച് കഴിഞ്ഞ നവംബറില്‍ തന്നെ ഇയാള്‍ കത്തുകൊടുത്തിരുന്നു. എന്നാല്‍ ജനുവരി ഏഴ് കഴിഞ്ഞിട്ടും തൊഴിലുടമ വിസ റദ്ദാക്കാനുള്ള കാര്യങ്ങള്‍ ചെയ്തില്ല. മാത്രമല്ല, ഫെബ്രുവരി അവസാനമായിട്ടും ജനുവരിയിലെ ശമ്പളവും രണ്ടു വര്‍ഷത്തെ ആനുകൂല്യങ്ങളും നല്‍കിയതുമില്ല. വിസ റദ്ദാക്കാതെ രാജ്യം വിട്ടാല്‍ കരിമ്പട്ടികയില്‍ പെടുത്താന്‍ സാധ്യതയുണ്ടെന്നതിനാല്‍, അജിത്കുമാര്‍ നബിസാലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തൊഴിലുടമ പാസ്പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കേസ് പിന്‍വലിക്കുമെന്ന ഉറപ്പിലാണ് തൊഴിലുടമ പാസ്പോര്‍ട്ട് എത്തിച്ചതെങ്കിലും അതില്‍ വിസ റദ്ദാക്കിയിട്ടില്ളെന്ന് മനസിലായി. ഇതുസംബന്ധിച്ച് അജിത് വീണ്ടും കേസുകൊടുത്തിരുന്നു. തൊഴിലുടമ വിസ റദ്ദാക്കാതെ തങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഒന്നും ചെയ്യാനാകില്ളെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് അജിത് പാസ്പോര്‍ട്ടുമായി എമിഗ്രേഷന്‍ അധികൃതരെ സമീപിച്ചെങ്കിലും ഒന്നും നടന്നില്ല.
ഇന്ത്യന്‍ എംബസി അധികൃതര്‍ മുമ്പാകെ പ്രശ്നം അവതരിപ്പിച്ചെങ്കിലും കാര്യമായ ഒരു നീക്കവുമുണ്ടായില്ല. എംബസിയില്‍ നിന്ന് സ്ഥാപനത്തിലെ ഇന്ത്യക്കാരനായ മാനേജറുമായി സംസാരിക്കാന്‍ അജിത്തിനോട് നിര്‍ദേശിച്ചിരുന്നു. പക്ഷേ പലവട്ടം, ഈ വിഷയവുമായി ഓഫിസിലത്തെിയപ്പോഴും മാനേജര്‍ മോശമായി പെരുമാറിയ അനുഭവമുള്ളതുകൊണ്ട് ഇതിന് അജിത് വീണ്ടും താല്‍പര്യമെടുത്തിരുന്നില്ല.
ശമ്പളവും ആനുകുല്യങ്ങളും ഇല്ളെങ്കിലും കുഴപ്പമില്ല, തന്‍െറ വിസ റദ്ദാക്കി തന്നാല്‍ മതിയെന്നുപോലും പറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ളെന്നായിരുന്നു അജിത്തിന്‍െറ പരാതി.
വിവാഹ ആവശ്യത്തിനുള്ള പണത്തിനായി നാട്ടിലെ സ്ഥലം വില്‍പനക്ക് വക്കുകയും അതിന് ഒരു ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങുകയും ചെയ്തിരുന്നു. അജിത്തിന് സമയത്ത് എത്താന്‍ കഴിയില്ല എന്നറിഞ്ഞതോടെ ആ കച്ചവടം പോലും ഒഴിഞ്ഞിരുന്നു.
അഭിലാഷ് ജി.നായര്‍ തുടര്‍ച്ചയായി നടത്തിയ ട്വിറ്റര്‍ ഇടപെടലും സുഷമ സ്വരാജിന്‍െറ അനുകൂല നിലപാടുമാണ് അജിത്കുമാര്‍ ബുധനാഴ്ച നാട്ടിലത്തൊന്‍ കാരണം.
സുഷമ സ്വരാജിന്‍െറ ഉറപ്പ് ട്വിറ്ററിലൂടെ മറുപടിയായി ലഭിച്ചതോടെ എംബസിയും വിഷയം സജീവമായി ഏറ്റെടുക്കുകയായിരുന്നു. അജിത്തിനുള്ള ടിക്കറ്റും എംബസി നല്‍കിയതായി സുഷമയുടെ ട്വീറ്റില്‍ പറയുന്നു.
നവസാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ഇടപെടലുകള്‍ ഗുണപരമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കാം എന്നതിന്‍െറ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.