മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഫ്രീവിസക്കാര്‍ക്കെതിരെ കര്‍ശന നടപടി വരുന്നു
text_fieldsമനാമ: ഫ്രീവിസക്കാര്‍ക്കെതിരെ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പുതിയ നടപടി വരുന്നു. ഇതിന്‍െറ ഭാഗമായി വ്യാപാരികളും, തൊഴിലാളികളും, വിതരണക്കാരും തിരിച്ചറിയാനുള്ള ഐ.ഡി ധരിക്കേണ്ടി വരും. പ്രധാന സേവന മേഖലകള്‍ ബഹ്റൈനികള്‍ക്കായി നിജപ്പെടുത്തുകയും ചെയ്യും.
സെന്‍ട്രല്‍ മാര്‍ക്കറ്റിലെ തൊഴിലാളികളും സ്പോണ്‍സര്‍മാരും ഉടന്‍ അവരുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് കാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് വര്‍ക്സ്, മുന്‍സിപ്പാലിറ്റീസ് ആന്‍റ് അര്‍ബന്‍ പ്ളാനിങ് അഫയേഴ്സ് മന്ത്രാലയത്തോടാവശ്യപ്പെട്ടു. മത്സ്യം നന്നാക്കല്‍, വീല്‍ ബാരോ സേവനം തുടങ്ങിയ ജോലികള്‍ ബഹ്റൈനികള്‍ക്ക് മാത്രമായി നിജപ്പെടുത്തും.
ധാരാളം ബഹ്റൈനികള്‍ ഈ ജോലികള്‍ ചെയ്യാന്‍ തയാറായി വരുന്ന സാഹചര്യം പരിഗണിച്ചാണ് നടപടി. പ്രവാസികള്‍ കുറഞ്ഞ വിലക്ക് സാധനങ്ങള്‍ വില്‍ക്കുകയും സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നത് മൂലം നിരവധി സ്വദേശികള്‍ തൊഴില്‍പ്രതിസന്ധി അനുഭവിക്കുന്നതായി നിരന്തരം പരാതിയുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
പലപ്പോഴായി തൊഴിലാളികള്‍ മാറുന്നതുമൂലം ചീഞ്ഞ മത്സ്യവും മറ്റും വിറ്റെന്ന പരാതി ലഭിച്ചാല്‍ പോലും കൃത്യമായി കുറ്റക്കാരെ പിടികൂടാനാകുന്നില്ല.
ഫ്രീവിസക്കാര്‍ക്കെതിരെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി (എല്‍.എം.ആര്‍.എ) ചേര്‍ന്ന് പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ടെന്ന് ട്രസ്റ്റീസ് ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഖോസായ് പറഞ്ഞു.
എന്നാല്‍ മാര്‍ക്കറ്റിനുള്ളിലെ ഫ്രീവിസക്കാരുടെ സാന്നിധ്യം തെരുവുകളിലുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്രീവിസ മാഫിയയുടെ കേന്ദ്രമായി മാര്‍ക്കറ്റ് മാറിയിട്ടുണ്ട്. ഇത് എല്ലാ പരിധിയും വിട്ട് വളര്‍ന്നതായി അദ്ദേഹം പറഞ്ഞു.
മാര്‍ക്കറ്റില്‍ എന്നും പരിശോധന നടത്താനാകില്ല എന്ന പരിമിതിയുണ്ട്. പരിശോധന വേളയിലാകട്ടെ, യഥാര്‍ഥ ഉടമ സ്ഥലത്തത്തെുകയും ചെയ്യും. മാര്‍ക്കറ്റ് ഫ്രീവിസക്കാരുടെ കയ്യിലാണെന്ന് ആര്‍ക്കും അറിയാത്ത കാര്യമല്ല. ഐ.ഡി കാര്‍ഡ് വരുന്നതോടെ ഈ അവസ്ഥ പരിഹരിക്കാനാകും.
മാത്രവുമല്ല അധികൃതര്‍ക്ക് കൃത്യമായ വിവരങ്ങള്‍ സൂക്ഷിക്കാനും സാധിക്കും. മാര്‍ക്കറ്റിലെ വ്യാപാരികളും തൊഴിലാളികളും വിതരണക്കാരും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഐ.ഡി കാര്‍ഡുകള്‍ കൈപറ്റണം.
ഈ തീരുമാനം പ്രാവര്‍ത്തികമാകുന്നതോടെ, ബാഡ്ജില്ലാത്തയാള്‍ ഫ്രീവിസക്കാരനാണ് എന്ന് പെട്ടെന്ന് തിരിച്ചറിയാനാകും. അനധികൃത കച്ചവടക്കാര്‍ ഒഴിയുന്നതോടെ മാര്‍ക്കറ്റ് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ക്രമീകരിക്കാനാകും. മത്സ്യം നന്നാക്കല്‍, വീല്‍ ബാരോ സേവനം എന്നിവ ഷോപ്പ് നടത്തുന്ന ഇടപാടിന്‍െറ ഭാഗമല്ളെങ്കില്‍ അതിന് പ്രവാസികളെ അനുവദിക്കില്ളെന്നും മുഹമ്മദ് അല്‍ ഖോസായ് പറഞ്ഞു.
ചിലപ്പോള്‍ നിവൃത്തികേടുകൊണ്ടാണ് വിതരണക്കാര്‍ ഫ്രീവിസക്കാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതെങ്കിലും ഒരു ഘട്ടത്തിലും നിയമലംഘനം അനുവദിക്കേണ്ടതില്ല എന്നാണ് തങ്ങളുടെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.
മാര്‍ക്കറ്റ് അംഗീകൃത തൊഴിലാളികള്‍ മാത്രമുള്ള ഇടമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.