‘ഉന്മാദദേശീയത’ അപകടകരം –കെ.ഇ.എന്‍
text_fieldsമനാമ: ഫാഷിസ്റ്റുകള്‍ ഉയര്‍ത്തുന്ന ‘ഉന്മാദ ദേശീയത’ അപകടകരമാണെന്ന് പ്രശസ്ത ഇടതുപക്ഷ ചിന്തകന്‍ കെ.ഇ.എന്‍ അഭിപ്രായപ്പെട്ടു. ബഹ്റൈന്‍ സന്ദര്‍ശനത്തിനിടെ, ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കാത്തവരെ രാജ്യദ്രോഹിയാക്കുന്ന അവസ്ഥ ഇതിന്‍െറ ഏറ്റവും വലിയ ഉദാഹരണമാണ്. ഫാഷിസത്തിന്‍െറ ഉലയില്‍ ചുട്ടെടുത്ത പദാവലി തന്നെ രാജ്യസ്നേഹം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കണമെന്നാണ് പറയുന്നത്.
ഇവരുടെ ഇംഗിത പ്രകാരം ചിലര്‍ക്ക് രാജ്യസ്നേഹപ്പട്ടവും മറ്റുള്ളവര്‍ക്ക് രാജ്യദ്രോഹക്കുറ്റവും ചാര്‍ത്തപ്പെടുന്ന അവസ്ഥയാണുള്ളത്.
മുദ്രാവാക്യം വിളിക്കാന്‍ സ്വാതന്ത്ര്യമുള്ളതോടൊപ്പംതന്നെ, അതേ മുദ്രാവാക്യം വിളിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവുമാണ് ജനാധിപത്യത്തിന്‍െറ അന്ത$സത്ത. രോഹിത് വെമുല വിഷയത്തില്‍ വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്ന ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ഫാഷിസ്റ്റ് ഭരണകൂടത്തെ ഭയപ്പെടുത്തുകയാണ്.
ഫാഷിസ്റ്റ് അജണ്ട നടപ്പിലാക്കാന്‍ വിദ്യാര്‍ഥികളടക്കമുള്ള മതനിരപേക്ഷ സമൂഹം സമ്മതിക്കുകയില്ളെന്നത് പ്രതീക്ഷയുയര്‍ത്തുന്നതാണ്.സ്വാസ്ഥ്യവും സമാധാനവുമുള്ള ഇന്ത്യ 1947ല്‍ നമുക്ക് കിട്ടിയെങ്കിലൂം ഇന്ന് വീണ്ടുമത് നഷ്ടപ്പെടുകയാണ്.
ഹിന്ദുവും മുസല്‍മാനും ഒന്നിക്കുന്നത് അപകടകരമാണെന്ന് ഗോള്‍വാള്‍ക്കര്‍ പ്രസ്താവിച്ചു. അവരൊന്നിക്കുന്നത് ഫാഷിസ്റ്റ് ശക്തികള്‍ക്ക് പേടിയുളവാക്കുന്ന താണ്. രാജ്യത്തിനായി പൊരുതുന്ന അതിര്‍ത്തിയിലെ പട്ടാളക്കാരെ ചൂണ്ടിക്കാട്ടി ദേശസ്നേഹത്തെക്കുറിച്ച് വാചാലരാകുന്നവര്‍ അതേ പട്ടാളക്കാര്‍ ബലാല്‍സംഗം ചെയ്ത സ്ത്രീകളെക്കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ളെന്ന് അദ്ദേഹം ചോദിച്ചു. പട്ടാളക്കാരെ ആദരിക്കുന്നതോടൊപ്പം അവരില്‍ നിന്നുണ്ടാകുന്ന കൊള്ളരുതായ്മകളെ ചോദ്യം ചെയ്യാനും കഴിയുന്ന ജനാധിപത്യ സംവിധാനമാണ് ഇന്ത്യക്കുള്ളത്.
അതുകൊണ്ട് തന്നെയാണ് ഇരകളാക്കപ്പെടുന്ന സ്ത്രീകള്‍ പ്രതിഷേധവുമായി ഭരണസിരാ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം കപടദേശസ്നേഹത്തിന്‍െറ പേരില്‍ ഇല്ലാതാക്കപ്പെടുന്നത് കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്രന്‍റ്സ് പ്രസിഡന്‍റ് ജമാല്‍ നദ്വി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതമാശംസിച്ചു.
വൈസ് പ്രസിഡന്‍റ് സഈദ് റമദാന്‍ നദ്വി സമാപനം നിര്‍വഹിച്ചു.
പ്രതിഭ പ്രസിഡന്‍റ് മഹേഷ്, പി.ടി നാരായണന്‍, സുബൈര്‍ കണ്ണുര്‍, ശ്രീജിത്, യൂത്ത് ഇന്ത്യ പ്രസിഡന്‍റ് ബിന്‍ഷാദ് പിണങ്ങോട് എന്നിവര്‍ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.