ഇന്ത്യയുടെ അഞ്ചു പടക്കപ്പലുകള്‍ ഗള്‍ഫിലത്തെുന്നു
text_fieldsമനാമ: ഇന്ത്യയുടെ അഞ്ചു പ്രധാന യുദ്ധക്കപ്പലുകള്‍ വരും ദിവസങ്ങളില്‍ ഗള്‍ഫിലത്തെും. ഐ.എന്‍.എസ്. ഡല്‍ഹി, ഐന്‍.എസ്.തര്‍കാശ്, ഐ.എന്‍.എസ്.ത്രിഖണ്ഡ്, മിസൈല്‍ വാഹകയായ ഐ.എന്‍.എസ് ഗംഗ, ടാങ്കര്‍ ഐ.എന്‍.എസ് ദീപക് എന്നിവയാണ് ബഹ്റൈന്‍, യു.എ.ഇ, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളുടെ തുറമുഖങ്ങളില്‍ നങ്കൂരമിടുക. സൗഹൃദ സന്ദര്‍ശനത്തിന്‍െറ ഭാഗമായാണ് പടിഞ്ഞാറന്‍ കപ്പല്‍ പടയിലെ പ്രമുഖ യുദ്ധ കപ്പലുകള്‍ എത്തുന്നതെന്ന് ഇന്ത്യന്‍ നാവികസേന ഡിഫന്‍സ് അറ്റാഷെ (ഒമാന്‍,ബഹ്റൈന്‍) ക്യാപ്റ്റന്‍ നാരായണന്‍ ഹരിഹരന്‍ വ്യക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട് ചെയ്തു. യു.എ.ഇയില്‍ മൂന്ന് ദിവസം നങ്കൂരമിട്ട ശേഷം കപ്പല്‍പട കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നിവടങ്ങളിലത്തെും. മേയ് അവസാനം മുംബൈയില്‍ തിരിച്ചത്തെുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എല്ലാ രാജ്യങ്ങളിലും മൂന്നു ദിവസം വീതമാണ് കപ്പലുകള്‍ ഉണ്ടായിരിക്കുകയെന്ന് റിപ്പോര്‍ടുകള്‍ പറയുന്നു.
മേയ് 20 മുതല്‍ 23 വരെ ഇന്ത്യയുടെ മറ്റൊരു യുദ്ധ കപ്പല്‍ ഇറാന്‍ തുറമുഖമായ ബന്തര്‍ അബ്ബാസും സന്ദര്‍ശിക്കും. യു.എസില്‍ നിന്ന് സൈനികാഭ്യാസം കഴിഞ്ഞ് മടങ്ങുന്ന ഇന്ത്യന്‍ എയര്‍ ഫോഴ്സിലെ സുഖോയ്-30 എം.കെ.ഐ യുദ്ധ വിമാനവും അന്തരീക്ഷത്തില്‍വെച്ച് ഇന്ധനം നിറക്കാവുന്ന ഐ.എല്‍.78 എയര്‍ ക്രാഫ്റ്റും യു.എ.യില്‍ എത്തുമെന്നും വാര്‍ത്തയുണ്ട്. അഭ്യാസ പ്രകടനങ്ങള്‍ക്കായാണ് ഇരു വിമാനങ്ങളും എത്തുന്നത്. മേയ് രണ്ടാം വാരമായിരിക്കും ഇവയുടെ സന്ദര്‍ശനമെന്ന് കരുതുന്നു.ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്ന ഗള്‍ഫ് രാജ്യങ്ങളുമായി സൈനിക-നയതന്ത്രം മെച്ചപ്പെടുത്തുകയാണ് ഇതിന്‍െറ പൊതുലക്ഷ്യമെന്ന് ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. സൂയസ് കനാല്‍, ബാബല്‍ മന്ദെബ്, ഹോര്‍മുസ് കടലിടുക്ക് തുടങ്ങിയ നിര്‍ണായക കടല്‍പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗള്‍ഫ് മേഖലക്ക് കടല്‍വഴിയുള്ള ആഗോള ചരക്കു-സേവന മേഖലയില്‍ വലിയ പ്രാധാന്യമുണ്ട്. ഇന്ത്യ ഗള്‍ഫ് മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വലിയ ജാഗ്രത പുലര്‍ത്തുന്നുണ്ട്.കഴിഞ്ഞ വര്‍ഷം മേയില്‍ 41രാജ്യങ്ങളില്‍ നിന്നുള്ള 1000ത്തോളം വിദേശികള്‍ ഉള്‍പ്പെടെ 5000ത്തോളം പേരെയാണ് ഇന്ത്യന്‍ നാവിക സേന ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനില്‍നിന്നും രക്ഷപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.