കുട്ടികളുടെ സംരക്ഷണത്തിന് ഊന്നല്‍ നല്‍കും –മന്ത്രി
text_fieldsമനാമ: കുട്ടികളുടെ വിവിധ തലങ്ങളിലുള്ള സംരക്ഷണത്തിന് ഊന്നല്‍ നല്‍കുമെന്ന് തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന ‘നാഷണല്‍ കമ്മിറ്റി ഫോര്‍ ചൈല്‍ഡ്ഹുഡ്’ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ഉന്നമനത്തിനായി തയാറാക്കിയ പദ്ധതി യോഗം വിലയിരുത്തി. കുട്ടികളുടെ ആരോഗ്യം, സംരക്ഷണം, ക്ഷേമം, വിദ്യാഭ്യാസം, ശാക്തീകരണം തുടങ്ങിയ വിഷയങ്ങളില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങള്‍ ശ്രദ്ധേയമാണെന്ന് മന്ത്രി പറഞ്ഞു. ഈ മേഖലയില്‍ തുടര്‍പ്രവര്‍ത്തനങ്ങളും കൂടുതല്‍ പദ്ധതികളും ആവശ്യമാണ്. 2007 ലാണ് കുട്ടികളുടെ ക്ഷേമത്തിനായി പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചത്.
2013-2017 കാലയളവിലേക്ക് പ്രത്യേക പദ്ധതി തയാറാക്കുകയും ചെയ്തിരുന്നു.
വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും വഴി നടപ്പാക്കേണ്ട പദ്ധതികളുടെ വിജയം ഉറപ്പാക്കാന്‍ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്.
കുട്ടികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതില്‍ ഭരണാധികാരികള്‍ക്ക് പ്രത്യേക താല്‍പര്യമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.