മലയാളി യുവാവ് ബഹ്റൈനില്‍ കടലില്‍ മുങ്ങി മരിച്ചു
text_fieldsമനാമ: ബഹ്റൈനില്‍ കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു.‘അദ്ലിയയിലെ അല്‍ റിവാക് ആര്‍ട് സ്പെയ്സ്’ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കണ്ണൂര്‍ പാനൂര്‍ കരിയാട് പടന്നക്കര ഒറ്റപ്പുരക്കല്‍ സജിത്ത് ശങ്കരന്‍(33)ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി ഫിലിപ്പീന്‍സ് സ്വദേശികളായ കൂട്ടുകാര്‍ക്കൊപ്പം അസ്രി ബീച്ചില്‍ കുളിക്കാന്‍ പോയതായിരുന്നു. ഇതിനിടെ ഒഴുക്കില്‍ പെട്ടാണ് അപകടമുണ്ടായത്. പുലര്‍ച്ചെയോടെ മൃതദേഹം കണ്ടത്തെി. തമിഴ്നാട് പൊലീസ് റിട്ട.എസ്.ഐ.ശങ്കരന്‍ നമ്പ്യാരുടെയും പാറയില്‍ ശക്തിയുടെയും മകനാണ്. സഹോദരന്‍: ശ്രീജിത്.അവിവാഹിതനായ സജിത്ത് ഏഴു വര്‍ഷം മുമ്പാണ് ഈ സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നത്.സല്‍മാനിയ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ തുടങ്ങി. സജിത്തിന്‍െറ പിതൃസഹോദരന്‍െറ മകന്‍ ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.