ഐക്യം മുറുകെപിടിക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം
text_fieldsമനാമ: ഐക്യത്തോടെ മുന്നോട്ട് നീങ്ങാന്‍ രാജ്യത്തെ പൗരന്മാരോട് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ മുതിര്‍ന്ന രാജകുടുംബാംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, പൗരപ്രമുഖര്‍ തുടങ്ങിയവരെ സ്വീകരിക്കുകയായിരുന്നു അദ്ദേഹം. അറബ് മേഖലയിലുണ്ടാകുന്ന പുരോഗതിയും വെല്ലുവിളികളും എല്ലാവരെയും ബാധിക്കുന്നതാണ്. അറബ് സമൂഹം നിലവില്‍ നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇതില്‍ ചിലത് ആഭ്യന്തരവും മറ്റുചിലത് പുറത്ത് നിന്നുള്ളതുമാണ്. ഇതിനെ ചെറുത്ത് തോല്‍പിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സന്ദര്‍ഭമാണിത്. മേഖലയില്‍ കുഴപ്പങ്ങളും ഛിദ്രതയും ഉണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്.
വിവിധ സന്ദര്‍ഭങ്ങളില്‍ ജി.സി.സി കൗണ്‍സില്‍ നടത്തുന്ന ജാഗ്രതയോടെയുള്ള ഇടപെടല്‍ ഏറെ ശ്ളാഖനീയമാണ്. കഴിഞ്ഞ കാല ചരിത്രം അറബ് സമൂഹത്തിന് നിരവധി പാഠങ്ങളാണ് പകര്‍ന്നു നല്‍കിയത്. ഇത് ഉള്‍ക്കൊള്ളുകയും മുന്നോട്ടുള്ള പ്രയാണം തുടരുകയും വേണം.
അയല്‍ രാജ്യങ്ങളിലുണ്ടാവുന്ന പ്രശ്നങ്ങളില്‍ ജി.സി.സി രാഷ്ട്രങ്ങള്‍ ഇടപെടുകയും ആവശ്യമായ സഹായങ്ങള്‍ എത്തിക്കുകയും ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബഹ്റൈന്‍ ജനത ഒറ്റക്കെട്ടായി ഭരണാധികാരികള്‍ക്ക് പിന്നില്‍ അണിനിരക്കുമെന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനത്തെിയവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.