ഇന്ത്യന്‍ സ്കൂളില്‍ ഫീസ് വര്‍ധിപ്പിച്ചു
text_fieldsമനാമ: ഇന്ത്യന്‍ സ്കൂളില്‍ 2016-17 അക്കാദമിക് വര്‍ഷത്തില്‍ ഫീസ് വര്‍ധിപ്പിച്ചതായി സ്കൂള്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
2015ലെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ അഞ്ച് ദിനാര്‍ ഫീസ് വര്‍ധനയാണ് അംഗീകരിച്ചതെങ്കിലും 1.9 മുതല്‍ 2.5 ദിനാര്‍ വരെ ഫീസിനും ഗതാഗതത്തിന് ഒരു ദിനാറുമാണ് വര്‍ധിപ്പിക്കുന്നത്.
കഴിഞ്ഞ കമ്മിറ്റി ട്രാസ്പോര്‍ട് കമ്പനിക്ക് 3,45,000 ദിനാര്‍ നല്‍കാനുള്ളത് ഇപ്പോഴും ബാധ്യതയായി നില്‍ക്കുകകയാണ്. റിഫ കാമ്പസിന്‍െറ ബില്‍ഡിങ് ലോണിന്‍െറ അടവ് പ്രതിമാസം 63,000 ദിനാര്‍ വരും. 10 മാസം മാത്രമാണ് ഫീസ് വാങ്ങുന്നതെങ്കിലും ശംബളം, സ്കൂള്‍ മെയിന്‍റനന്‍സ് തുടങ്ങിയ കാര്യങ്ങള്‍ക്ക് 12 മാസവും വരുമാനം വേണം.
ജല-വൈദ്യുതി ചാര്‍ജ്ജുകള്‍ വര്‍ധിച്ചതിനാല്‍ പ്രതിമാസ ചെലവുകളും കൂടിയിട്ടുണ്ട്. വളരെ പഴക്കം ചെന്ന സ്കൂള്‍ ആയതിനാല്‍ ആവര്‍ത്തന ചെലവുകള്‍ കൂടുതലാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പുതിയ ഫീസ് നിരക്കുകള്‍ (പഴയ ഫീസ് ബ്രാക്കറ്റില്‍): എല്‍.കെ.ജി മുതല്‍ നാലാം ക്ളാസ് വരെ 20.9 (19), അഞ്ചു മുതല്‍ എട്ട് വരെ 22 (20), ഒമ്പത്, പത്ത് ക്ളാസുകള്‍ 25.3(23). 11ാം ക്ളാസ് ഹ്യൂമാനിറ്റീസ് ആന്‍റ് കൊമേഴ്സ് 35.3 (33), സയന്‍സ് 40.2 (38), ബയോ ടെക്നോളജി-45.5 (43), 12ാം ക്ളാസ് ഹ്യുമാനിറ്റീസ് ആന്‍റ് കൊമേഴ്സ് 35.3 (33), സയന്‍സ് 40.2(38), ബയോ ടെക്നോളജി 45.5 (43).
ഫീസ് വര്‍ധനക്ക് ഏപ്രില്‍,മേയ്, ജൂണ്‍ മാസത്തെ മുന്‍കാലപ്രാബല്യമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.