Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപിണറായി സർക്കാർ വൻ...

പിണറായി സർക്കാർ വൻ പരാജയമെന്ന്​ എൻ.കെ.പ്രേമചന്ദ്രൻ 

text_fields
bookmark_border
പിണറായി സർക്കാർ വൻ പരാജയമെന്ന്​ എൻ.കെ.പ്രേമചന്ദ്രൻ 
cancel

മനാമ: ചുരുങ്ങിയ കാലയളവിൽ ഭൂരിപക്ഷം ജനങ്ങളുടെ അപ്രീതി നേടിയ സർക്കാറാണ്​ ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന്​ ആർ.എസ്.പി. നേതാവും ലോകസഭാംഗവുമായ എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. കരുത്തനായ ഭരണാധികാരിയാകുമെന്ന ജനങ്ങളുടെ പ്രതീക്ഷ തകർത്ത്​ കേരളത്തിലെ ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു. ബഹ്​റൈനിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തരവകുപ്പ് സമ്പൂര്‍ണ പരാജയമാണ്​. ജിഷ വധക്കേസ്, സൗമ്യ കേസ്​ എന്നിവ കൈകാര്യം  ചെയ്യുന്നതിലും സദാചാര ഗുണ്ടായിസം നേരിടുന്നതിലും ഗുരുതരമായ വീഴ്ചയാണുണ്ടായത്. ഭരണപരാജയത്തി​​െൻറ പ്രത്യക്ഷ ഉദാഹരണമാണ് ഡി.ജി.പി ടി.പി.സെന്‍കുമാറിനെ മാറ്റിയതുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി വിധിന്യായം. സുപ്രീംകോടതി വിധി മുഖ്യമന്ത്രി  പിണറായി വിജയനിലുള്ള കോടതിയുടെ അതൃപ്തിയും അവിശ്വാസവും പ്രകടിപ്പിക്കുന്നതായിരുന്നു. ലോകനാഥ് ബഹ്‌റെയെ ഡി.ജി.പിയായി നിയമിച്ചതിലും രമണ്‍ ശ്രീവാസ്തവയെ ഉപദേഷ്​ടാവാക്കിയതിലും സംശയങ്ങളും ദുരൂഹതകളുമുണ്ട്. മറ്റെന്തോ താല്‍പര്യം സംരക്ഷിക്കാനുള്ള കൊടുക്കല്‍ വാങ്ങല്‍  പ്രക്രിയയുടെ ഭാഗമാണ് ഈ രണ്ടു നിയമനങ്ങളുമെന്ന സംശയം ദൃഢീകരിക്കുന്നതാണ് അടുത്തകാലത്ത് കേരളത്തിലുണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍. പൊലീസ് സേനയില്‍ അധികാരത്തര്‍ക്കം മൂർഛിക്കുകയാണ്​.  
ഭരണ നേതൃത്വത്തിന് പൊലീസിൽ നിയന്ത്രണം നഷ്​ടമായി.കൊടിഞ്ഞി ഫൈസൽ വധക്കേസ് ഉള്‍പ്പടെ ന്യൂനപക്ഷ വിഭാഗങ്ങള്‍  വേട്ടയാടപ്പെടുന്ന നിരവധി സംഭവങ്ങളില്‍ പോലീസി​​െൻറ നിസംഗത സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. സ്ത്രീപീഡനം, സ്വാശ്രയ പ്രശ്‌നം എന്നീ വിഷയങ്ങളില്‍ വേട്ടക്കാര്‍ക്കും മാനേജ്‌മ​െൻറുകള്‍ക്കുമൊപ്പം നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി മൂന്നാര്‍ ഭൂമി കയ്യേറ്റപ്രശ്‌നത്തില്‍ കയ്യേറ്റക്കാരെ പരസ്യമായി പിന്തുണക്കുന്ന നയമാണ്​ സ്വീകരിച്ചത്. വൻ ഉരുക്കുകുരിശ്​ സ്ഥാപിച്ച് 200 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാന്‍ നിയമാനുസൃത നടപടി സ്വീകരിച്ച റവന്യൂ ഉദ്യോഗസ്ഥരെ ശകാരിക്കുകയും ‘കുരിശ് എന്തു പിഴച്ചു’ എന്ന്​ ചോദിക്കുകയും ചെയ്​തു. ഇൗ ചോദ്യം ഗുരുതരമായ സാമൂഹ്യപ്രത്യാഘാതങ്ങള്‍ക്കിടയാക്കും. മതചിഹ്നങ്ങളും മതാചാരങ്ങളും ദുരുപയോഗം ചെയ്ത് എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനം ചെയ്താലും സാധൂകരിക്കപ്പെടുമെന്ന സന്ദേശമാണ് മുഖ്യമന്ത്രി നല്‍കിയത്. ഈ നിലപാട് ഇടതുരാഷ്​ട്രീയത്തിനാകെ അപമാനമാണെന്നും എന്‍.കെ പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. ഇടതുരാഷ്​ട്രീയത്തി​​െൻറ സത്ത നഷ്​ടപ്പെടുത്തിയ സര്‍ക്കാറാണിത്. പീഡിപ്പിക്കപ്പെടുന്ന ദലിത്​^പിന്നാക്ക ജനവിഭാഗങ്ങളോടോ പെണ്‍കുട്ടികളോടോ ഒപ്പമല്ല, മറിച്ച് സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടക്കാരോടാണ് സര്‍ക്കാറും മുഖ്യമന്ത്രിയും കൂറുപ്രകടിപ്പിക്കുന്നത്. ലോ അക്കാദമി, പാമ്പാടി നെഹ്‌റു കോളജ്, ടോംസ് കോളജ്  എന്നിവയുള്‍പ്പടെ വിവിധ പ്രശ്​നങ്ങളില്‍ സ്വാശ്രയ മാനേജ്‌മ​െൻറുകളുടെ അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സി.പി.എം കുടുംബമായിട്ടുപോലും മഹിജക്കും കുടുംബത്തിനും സാമാന്യ നീതി ലഭ്യമാക്കാന്‍ കഴിയാത്ത ഭരണമായി അധപതിച്ചു. സമ്പന്ന^സ്വാശ്രയ ലോബിയോടുള്ള അമിത വിധേയത്വമാണ് സര്‍ക്കാറിനെ ഈ തലത്തില്‍ എത്തിച്ചത്. 
കേരളത്തില്‍ ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്താന്‍  പ്രധാനകാരണമായി വര്‍ത്തിച്ചത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു. സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ദയനീയ പരാജയമാണ് ഈ സര്‍ക്കാര്‍. വിവിധ ഭാഗങ്ങളില്‍ മൂന്നുമുതല്‍ തൊണ്ണൂറു വയസുവരെയുള്ളവർ പീഡിപ്പിക്കപ്പെടുന്നത് സംസ്ഥാനത്ത് പുതിയ അനുഭവമാണ്. സ്ത്രീപീഡനകേസുകളിലെല്ലാം ഇരകളോടൊപ്പം നിൽക്കേണ്ട സര്‍ക്കാര്‍ വേട്ടക്കാരുടെ പക്ഷം ചേരുന്നതാണ് കണ്ടത്. ഒരു സ്ത്രീ താന്‍ നിരന്തരമായി പീഡിപ്പിക്കപ്പെടുന്നതായി സാമൂഹിക പ്രവര്‍ത്തക ഭാഗ്യലക്ഷ്മിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിട്ടുപോലും പ്രതിസ്ഥാനത്തുള്ള വടക്കാഞ്ചേരിയിലെ ഡി​.വൈ.എഫ്​.ഐ നേതാവുകൂടിയായ മുനിസിപ്പല്‍ കൗണ്‍സിലര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. പീഡിപ്പിക്കപ്പെട്ട സ്ത്രീ മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുപോലും അവരെ കാണാന്‍ കൂട്ടാക്കിയില്ല. പ്രമുഖ ചലച്ചിത്രനടി ആക്രമിക്കപ്പെട്ട സംഭവത്തിലും മുഖ്യമന്ത്രി നടത്തിയ പ്രതികരണം ഗൂഡാലോചനക്ക്​ പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംരക്ഷിക്കുന്നവിധത്തിലായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം അരി വില അമ്പത്​ രൂപ കടന്നു. നവംബര്‍^ഡിസംബർ മാസങ്ങളില്‍ റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. 
ദേശീയതലത്തില്‍ ബി​.ജെ.പി  ഉയര്‍ത്തുന്ന വെല്ലുവിളി  രാജ്യത്തി​​െൻറ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്​. തുടർച്ചയായ വിജയങ്ങൾ ഹിന്ദുത്വരാഷ്​ട്രവാദം പരസ്യമായി ഉയര്‍ത്തിപ്പിടിക്കുന്നതിന് ബി.ജെ.പിക്ക് സഹായകമാകുന്നുണ്ട്. വര്‍ഗീയ ഫാഷിസത്തെ പ്രതിരോധിക്കാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസി​​െൻറ നേതൃത്വത്തിലുള്ള മതേതര പുരോഗമനശക്തികളുടെ കൂട്ടായ്മക്കെ സാധിക്കൂ.  എന്നാല്‍ ഇക്കാര്യത്തിലും സി.പി.എം സമീപനം നിര്‍ഭാഗ്യകരമാണ്. 
അവരുടെ നയം പരോക്ഷമായി ബി.ജെ.പിയെ സഹായിക്കുന്നതാണ്. ലോക്​സഭാതെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം നരേന്ദ്രമോദിയും അമിത്ഷായും പ്രഖ്യാപിച്ച കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന രാഷ്​ട്രീയ മുദ്രാവാക്യം നിറവേറ്റാന്‍ മാത്രമെ സി.പി.എമ്മി​​െൻറ ഇപ്പോഴത്തെ നിലപാട് ഉപകരിക്കൂ. 
കേരളത്തിലും സി.പി.എം നിലപാട് ബി.ജെ.പിയെ സഹായിക്കുന്നതാണ്. മലപ്പുറം ലോക്​സഭാതെരഞ്ഞെടുപ്പിലെ യു.ഡി.എഫി​​െൻറ വിജയത്തെ ന്യൂനപക്ഷ വര്‍ഗീയതയുടെ ഏകീകരണമെന്ന സി.പി.എം വിലയിരുത്തല്‍ വര്‍ഗീയ ശക്തികളെ വളര്‍ത്താനെ ഉപകരിക്കുകയുള്ളു. 
സി.പി.എമ്മിനെയും പിണറായി വിജയനെയും എതിര്‍ക്കുന്നവരെ  ബി​.ജെ.പിക്കാരായി ചിത്രീകരിക്കുന്ന ആപല്‍ക്കരമായ നിലപാടാണ് അവർ സ്വീകരിക്കുന്നത്. താല്‍ക്കാലികമായ തെരഞ്ഞെടുപ്പ് ലാഭത്തിനായി സ്വീകരിക്കുന്ന നിലപാടുകള്‍ ഭാവിയില്‍ സി.പി.എമ്മി​​െൻറ നാശത്തിനു വഴിതെളിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സി.പി.ഐ കേരളത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ഇടതുരാഷ്​ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതാണ്.
ഇടതു രാഷ്​ട്രീയം ഉയര്‍ത്തിപ്പിടിക്കാനും മതേതര ജനാധിപത്യ മൂല്യങ്ങള്‍ രൂപപ്പെടുത്താനും സി.പി.ഐ- കോണ്‍ഗ്രസ്-ലീഗ്-ആർ.എസ്​.പി. സഖ്യത്തിന് സാധിക്കുമെന്നും  ഇടതുസ്വഭാവം നഷ്​ടപ്പെട്ട മുന്നണിയിൽ  തുടരണോയെന്നകാര്യം സി.പി.​െഎ ആലോചിക്കണമെന്നും  എന്‍.കെ.പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nk premachandran
News Summary - -
Next Story