Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാഹനാപകട കേസിൽ...

വാഹനാപകട കേസിൽ ജയിലിലായ കായംകുളം സ്വദേശി അടുത്ത മാസം മോചിതനാകും

text_fields
bookmark_border
മനാമ: കഴിഞ്ഞ വർഷം ബഹ്​റൈനിൽ വെച്ച്​ വാഹനാപകടത്തിൽ സ്വദേശി മരിച്ച കേസിൽ ജയിലിലായ കായംകുളം സ്വദേശി അബ്​ദുൽറഹീമി​​െൻറ മോചനം അടുത്ത മാസം പകുതിയോടെ നടക്കുമെന്നറിയുന്നു. കഴിഞ്ഞ ഒക്​ടോബർ 26നാണ്​ കേസിനാസ്​പദമായ സംഭവം നടക്കുന്നത്​. അബ്​ദുൽ റഹീം ബഹ്​റൈനിൽ ഹൗസ്​ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 
ഇദ്ദേഹം ഒാടിച്ച വാഹനമിടിച്ച്​ സ്വദേശി മരണപ്പെട്ടതിനെ തുടർന്ന്​ അബ്​ദുൽ റഹീമിന്​ കോടതി മൂന്ന്​ വർഷം തടവ്​ ശിക്ഷ വിധിച്ചു. ലൈസൻസ്​ ഒരു വർഷത്തേക്ക്​ റദ്ദാക്കാനും ഉത്തരവുണ്ടായി. ഇൗ കേസിൽ നൽകിയ അപ്പീലിലാണ്​ ശിക്ഷ കാലാവധി കുറച്ചത്​. ഇതു പ്രകാരമാണ്​ മോചനം ഉറപ്പായതെന്ന്​ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി അറിയിച്ചു. 
    അബ്​ദുൽറഹീമി​​െൻറ ജയിൽവാസത്തെ തുടർന്ന്​ നാട്ടിലെ കുടുംബം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇൗ കാലയളവിൽ പ്രവാസി മലയാളി ഫെഡറേഷൻ ​മുഖാന്തരം അയ്യൂബ്​ എന്നയാളും സ്​പോൺസറും കുടുംബത്തിന്​ സഹായം നൽകിയിരുന്നു.  
അബ്​ദുൽ റഹീമി​​െൻറ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട്​ കുടുംബം എംബസിക്കും മുഖ്യമന്ത്രിക്കും നിവേദനം സമർപ്പിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain prison
News Summary - -
Next Story