ഏകീകൃത കുടുംബ നിയമത്തിന് ഹമദ് രാജാവിെൻറ അംഗീകാരം
text_fieldsമനാമ: ബഹ്‌റൈനിലെ ആദ്യ ഏകീകൃത കുടുംബ നിയമത്തിന് ശൂറ കൗൺസിലിെൻറ അംഗീകാരത്തിന് പുറമെ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയും അംഗീകാരം നൽകി. ബദൽ ശിക്ഷാനിയമം, ബജറ്റ്, വികസന ബോണ്ട് അനുവദിക്കൽ തുടങ്ങിയവക്കും രാജാവ് അംഗീകാരം നൽകിയിട്ടുണ്ട്.
ഹമദ് രാജാവിെൻറ അംഗീകാരവും ലഭിച്ചതോടെ രാജ്യത്ത് പുതിയ കുടുംബ നിയമമായി. നിയമ നിർദേശം ചർച്ച ചെയ്യാനായി ചേർന്ന പ്രത്യേക ശൂറ കൗൺസിൽ സെഷനിലാണ് നിയമം ഏകകണ്ഠമായി പാസാക്കിയത്. കഴിഞ്ഞ ആഴ്ച ഇൗ ബിൽ പാർലമെൻറ് പാസാക്കിയിരുന്നു. സുന്നി,ശിയ വിഭാഗങ്ങളിൽ പെട്ട വനിതകളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ടുള്ള ബിൽ ആദ്യം മുന്നോട്ടുവെക്കുന്നത് ശൂറ കൗൺസിലാണ്. ഏപ്രിലിലായിരുന്നു ഇൗ നടപടി. വിവാഹമോചനം, കുട്ടികളുടെ കസ്റ്റഡി, ഗാർഹിക പീഡനം, സ്വത്തവകാശം തുടങ്ങിയ കാര്യങ്ങളിൽ ഇനി ഇൗ നിയമമാകും പരിഗണിക്കുക. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയും മുതിർന്ന എം.പിമാരും ശൂറ കൗൺസിൽ അംഗങ്ങളും പാർലമെൻറ്, ശൂറ കൗൺസിൽ അധ്യക്ഷൻമാരും രാജാവുമായി കഴിഞ്ഞ ദിവസം പുതിയ നിയമം ചർച്ച ചെയ്തു.
ബഹ്‌റൈനിലെ ആദ്യ ഏകീകൃത കുടുംബ നിയമം പാർലമെൻറും െഎകകണ്ഠേനയാണ് പാസാക്കിയത്.പുതിയ നിയമം 16 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ വിവാഹം വിലക്കുന്നുണ്ട്. പ്രത്യേക സാഹചര്യങ്ങളിൽ ജഡ്ജിയുടെ അംഗീകാരത്തോടെ മാത്രം ഇൗ പ്രായത്തിന് താഴെയുള്ളവർക്ക് വിവാഹം നടത്താം. നിലവിൽ ശൈശവ വിവാഹത്തിന് രാജ്യത്ത് വിലക്കില്ല. ഏകീകൃത കുടുംബ നിയമം ഹമദ് രാജാവിെൻറ പരിഷ്‌കരണ പദ്ധതിയുടെ സുപ്രധാന ഫലങ്ങളില്‍ പെട്ടതാണെന്ന് പാര്‍ലമെൻറ് അധ്യക്ഷന്‍ അഹ്മദ് ബിന്‍ ഇബ്രാഹിം അല്‍മുല്ല അഭിപ്രായപ്പെട്ടിരുന്നു. ഏകീകൃത കുടുംബ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പികാൻ ഹമദ് രാജാവ് പുറപ്പെടുവിച്ച 2017/24 ഉത്തരവ് പ്രകാരം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.
വിവിധ ശരീഅത്ത് ജഡ്ജിമാരുടെയും സുന്നീ, ജഅ്ഫരീ പണ്ഡിതരുടെയും നിരന്തരമായ ആലോചനകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമൊടുവിലാണ് നിയമത്തിെൻറ വിവിധ വശങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. നിലവിലുള്ള സുന്നീ- ജഅ്ഫരീ കുടുംബ നിയമങ്ങള്‍ക്ക് പകരം ഒറ്റ നിയമമാണ് പ്രാബല്യത്തില്‍ വരുന്നത്.നിയമത്തിെൻറ വിവിധ വശങ്ങള്‍ പാര്‍ലമെൻറ് ചര്‍ച്ച ചെയ്യുകയും പരിഷ്‌കരണങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ദേശീയ ഐക്യം ശക്തിപ്പെടുത്താനും ബഹ്‌റൈിലെ ജനങ്ങള്‍ ഒരു കുടുംബമാണെന്ന സന്ദേശം കൈമാറാനും പുതിയ നിയമം വഴി സാധിക്കും. കുടുംബ നിയമങ്ങളിലധികവും സുന്നീ- ജഅ്ഫരീ വിഭാഗങ്ങള്‍ യോജിക്കുന്ന തരത്തിലുള്ളതാണ്. ചില ചെറിയ കാര്യങ്ങളില്‍ മാത്രമാണ് ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ അഭിപ്രായ അന്തരമുള്ളത്.
വിയോജിപ്പുള്ള വിഷയങ്ങളില്‍ ഇരു വിഭാഗത്തിെൻറയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലാണ് നിയമമുള്ളത്.
പുതിയ കുടുംബ നിയമം ബഹ്‌റൈനിലെ സാമൂഹിക- കുടുംബ ഘടനയെ സംരക്ഷിക്കുന്നതും ബലപ്പെടുത്തുന്നതുമാണെന്ന് നീതിന്യായ- ഇസ്ലാമിക കാര്യ-ഔഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ഖലീഫയും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.