വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബഹ്‌റൈന്‍ മുന്നില്‍ –എല്‍.എം.ആര്‍.എ മേധാവി
text_fieldsമനാമ: വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ നിയമസംവിധാനം ബഹ്‌റൈനിലുണ്ടെന്ന് എല്‍.എം.ആര്‍.എ ചീഫ് എക്‌സിക്യൂട്ടിവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്‌സി വ്യക്തമാക്കി. ബഹ്‌റൈനിലെ തായ്‌ലൻറ് എംബസിയിലെ ഉപദേഷ്ടാവ് കാനിറ്റ സാപ്‌ഹൈസലിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹ്‌റൈനിലെ തായ് പ്രവാസികളെക്കുറിച്ചും രാജ്യത്തിെൻറ ഉന്നമനത്തിനായി പ്രവാസി സമൂഹം നല്‍കി വരുന്ന സംഭാവനകളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
നിയമവിരുദ്ധ തൊഴിലാളികള്‍ക്ക് വിസയെടുത്ത് രാജ്യത്ത് തങ്ങുന്നതിനായി ഏര്‍പ്പെടുത്തിയ ഫ്ലെക്സിബിൾ വര്‍ക് പെര്‍മിറ്റ് മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്‌പോണ്‍സര്‍ഷിപ്പില്ലാതെ ഏത് ജോലിയും ചെയ്യാന്‍ സാധിക്കുന്ന സാഹചര്യമാണ് ഇതുവഴി ഒരുങ്ങുക.
രണ്ട് വര്‍ഷത്തേക്ക് നിശ്ചിത ഫീസ് ഈടാക്കി നല്‍കുന്ന പ്രസ്തുത വിസ നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവര്‍ക്കും താൽപര്യത്തിനനുസരിച്ച് വിവിധ ജോലികള്‍ ചെയ്യുന്നവര്‍ക്കും ഏറെ ഗുണകരമാകും. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരണം ശക്തിപ്പെടുത്തുന്നതിന് തായ് എംബസിയുമായി സഹകരിക്കുന്നതിനുള്ള സാധ്യതകളും ചര്‍ച്ച ചെയ്തു. തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ പരിഗണിക്കുകയും അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നിന് ശക്തമായ നിയമം ആവിഷ്‌കരിക്കുകയും ചെയ്ത ബഹ്‌റൈന്‍ ഭരണകൂടത്തിനും എല്‍.എം.ആര്‍.എക്കും കാനിറ്റ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.