ഇൗദ് ഗാഹുകൾ
text_fieldsദാറുല്‍ ഈമാന്‍ ഈദ് ഗാഹ് ഇന്ത്യന്‍ സ്കൂളില്‍
മനാമ: സുന്നീ ഒൗഖാഫിെൻറ അംഗീകാരത്തോടെ ദാറുല്‍ ഈമാന്‍ കേരള വിഭാഗം കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈദ് ഗാഹ് ഈസ ടൗണിലെ ഇന്ത്യന്‍ സ് കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടക സമിതി കണ്‍വീനര്‍ മുഹമ്മദ് ഷഫീഖ് അറിയിച്ചു. ഈദ് ഗാഹ് വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചിട്ടുണ്ട്. രാവിലെ 5.10ന് നടക്കുന്ന ഈദ് ഗാഹിന് സഈദ് റമദാന്‍ നദ്വി നേതൃത്വം നല്‍കും. പങ്കെടുക്കാനെത്തുന്നവര്‍ക്ക് ലഘുഭക്ഷണം ഏർപ്പെടുത്തും. ബഹ് റൈെൻറ വിവിധ പ്രദേശങ്ങളില്‍ നിന്ന് വാഹന സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. പെങ്കടുക്കുന്നവർ അംഗശുദ്ധി വരുത്തി നമസ് കാരത്തിനെത്തണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിവരങ്ങൾക്ക്^ 33933663, 35913622, 36180136 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
അൽ അൻസാർ ഈദ് ഗാഹ്
മനാമ: സുന്നി ഔഖാഫിെൻറ ആഭിമുഖ്യത്തിൽ അൽ അൻസാർ സെൻറർ നടത്തുന്ന ഇൗദ് ഗാഹ് ഹൂറ ഉമ്മു ഐമൻ സ്‌കൂൾ ഗ്രൗണ്ടിലും ഉമ്മുൽഹസം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലുമായി രാവിലെ 5.10ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഹൂറയിലെ നമസ്കാരത്തിന് ഫദലുൽ ഹഖ് ഉമരിയും ഉമ്മുൽ ഹസമിൽ അബ്ദുറഊഫ് ബാഖവിയും നേതൃത്വം നൽകും.
ഇന്ത്യന്‍ ഇസ്‌ലാഹി സെൻറര്‍ ഇൗദ് ഗാഹ്
മനാമ: ഇന്ത്യന്‍ ഇസ്‌ലാഹി സെൻറര്‍ ബഹ്റൈൻ സാമൂഹികക്ഷേമ മന്ത്രാലയത്തിെൻറ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്ന ഈദ്ഗാഹ് പാകിസ്താന് ക്ലബ് ഗ്രൗണ്ടില്‍ നടക്കും. നമസ്കാരം രാവിലെ 5.07ന് തുടങ്ങും. ജൗഹർ ഫാറൂഖി നേതൃത്വം നൽകും . ഈദ്‌ഗാഹിൽ വരുന്നവര്‍ അംഗശുദ്ധി വരുത്തി എത്തുന്നത് സൗകര്യമാകുമെന്നും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ക്ലബിന് പിന്നില്‍ പാര്‍ക്കിങ് ഏർപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് ^33498517,33918603,39518027 എന്നീ നമ്പറുകളിൽ വിളിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.