ഉൾക്കൊണ്ടത് ഭയപ്പെടരുതെന്ന പാഠം; ദൈവം കൂട്ടിനുണ്ടെന്ന സന്ദേശവും –ഫാ. ടോം ഉഴുന്നാലിൽ
text_fieldsമനാമ: പ്രതിസന്ധികളും പരീക്ഷണങ്ങളും നിറഞ്ഞതായാലും ജീവിതത്തിൽ ഭയപ്പെടരുതെന്ന് പഠിച്ചതായി ഫാ. ടോം ഉഴുന്നാലിൽ പറഞ്ഞു. യമനിൽ ഭീകരരുടെ പിടിയിൽപ്പെട്ട് ഏകദേശം ഒന്നര വർഷത്തോളമുള്ള അനുഭവങ്ങൾ അതിന് ആത്മബലം നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി. ബഹ്റൈനിൽ നടക്കുന്ന സിംസ് വർക്ക് ഒാഫ് മെഴ്സി’ അവാർഡ് വിതരണ പരിപാടിയിൽ പെങ്കടുക്കാൻ എത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ദൈവം സദാ കൂട്ടിനുണ്ടെന്ന സന്ദേശവും തെൻറ തടവറക്കാലത്തുൾപ്പെടെ ബോധ്യമായി. 2010 ലാണ് താൻ യമനിലേക്ക് പോയ
ത്. പോകുന്നതിന് മുമ്പ് സഭയിലെ മുതിർന്ന അംഗങ്ങൾ താൽപ്പര്യമുേണ്ടാ എന്ന് അന്വേഷിച്ചിരുന്നു. എന്നാൽ ദൈവത്തിെൻറ താൽപ്പര്യമാണ് ഇൗ ചുമതലക്ക് പിന്നിലെന്ന് മനസിലാക്കി താൻ പൂർണ്ണ സമ്മതം പ്രകടിപ്പിച്ചു. അവിടെ ചെല്ലുേമ്പാൾ ബോംബ് വീണ് തകർന്ന റോഡുകളും കെട്ടിടങ്ങളും എല്ലാം കണ്ടു. തെക്കൻ ഏദനിൽ അഗതിമന്ദിരത്തിെൻറ ചുമതലയിലേക്ക് പ്രവേശിച്ചപ്പോൾ സന്തോഷം തോന്നിയതായും അദ്ദേഹം പറഞ്ഞു. അവിടെ എഴുപതോളം അഗതികളായ വൃദ്ധരാണ് കഴിഞ്ഞിരുന്നത്. യുദ്ധസമാനമായ സാഹചര്യങ്ങളിൽ ശുദ്ധജലവും വൈദ്യുതിയും പാചക വാതകവും എല്ലാം തടസപ്പെട്ട സാഹചര്യത്തിൽ ഒരു മുസ്ലീം വിശ്വാസി പല ദിവസങ്ങളിലും ആവശ്യത്തിന് ഭക്ഷണവുമായി സ്ഥാപനത്തിെൻറ വാതിൽക്കലെത്തി മുട്ടി വിളിക്കുമായിരുന്നു.
2016 മാർച്ച് നാലിനു രാവിലെ എട്ടരയോടെയാണു നാലു തോക്കുധാരികൾ ആക്രമണം നടത്തുകയും നാലു കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, ആറ് യെമൻകാർ എന്നിവരെ വധിക്കുകയും ചെയ്തത്. ശേഷം തന്നെ ബന്ദിയാക്കി കൊണ്ടുപോയപ്പോൾ, പ്രാർഥനയിൽ മുടക്കം വരുത്തുകയോ, നിരാശ ബാധിക്കുകയോ ചെയ്തില്ല. അവരും തെൻറ പ്രാർഥനക്ക് എതിര് നിന്നില്ല. തന്നോട് ഭീകരർ മോശമായി പെരുമാറിയിട്ടില്ല. തനിക്ക് ഒരുതരത്തിലും ഭീകരരോടുള്ള സഹതാപ മാനസികാവസ്ഥ
യോ മറ്റെന്തെങ്കിലും സിൻഡ്രോമോ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെൻറ പ്രതികരണങ്ങളുമായി ബന്ധപ്പെട്ട വിമർശനങ്ങ
ളോട് മറുപടിയുമില്ല. തടവറ അനുഭവങ്ങൾ മുൻനിർത്തിയുള്ള പുസ്തകം എഴുതാൻ ശ്രമമുണ്ടോ എന്ന ചോദ്യത്തിന് എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു മറുപടി. 27 ന് സിംസ് ഗുഡ് വിൻ ഹാളിൽ നടക്കുന്ന പൗരസ്വീകരണത്തിൽ ബഹ്റൈൻ സമൂഹത്തിെൻറ സ്നേഹാദരങ്ങൾ ഫാ. ടോം ഏറ്റുവാങ്ങും. വാർത്താസമ്മേളനത്തിൽ സിംസ് പ്രസിഡൻറ് ബെന്നി വർഗീസ്, ജനറൽ സെക്രട്ടറി നെൽസൻ വർഗീസ്, സിംസ് വർക്ക് ഒാഫ് മെഴ്സി അവാർഡ് കമ്മിറ്റി ചെയർമാൻ പി.പി ചാക്കുണ്ണി, ബി.എഫ്.സി ജനറൽ മാനേജർ പൻസിലി വർക്കി, വൈസ് പ്രസിഡൻറ്
പി.ടി േജാസഫ്, ബോർഡ് അംഗങ്ങളായ ജേക്കബ്ബ് വാഴപ്പിള്ളി, ബിജു പാറക്കൽ, ദാവീദ് ബാൻസ്റ്റൻ,ആേൻറാ മേച്ചേരി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.